2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ഔഷധ സസ്യങ്ങള്‍ ( താര്‍താവല്‍ )

ഔഷധ സസ്യങ്ങള്‍ താര്‍താവല്‍



botanical name : spermacoce hispida
family           : rubiaceae
sanskrit name   : vaasuka, booka

ACTIONS
demulcent
alternative
tonic
astringent

രസം   : കടു മധുര കഷായ
ഗുണം   : ഗുരു
വീര്യം  : ഉഷ്ണം

വാത പിത്ത രോഗങ്ങള്‍, ആര്ത്രൈടിസ്, വയറു വേദന
എന്നിവയില്‍ ഫലപ്രദമാണ്.

രക്തത്തോട് കൂടിയ ഡയേറിയ, മൂത്രാശയത്തിനുണ്ടാകുന്ന
അണു ബാധകള്‍  , അസ്ഥികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍,
ഒടിവുകള്‍ ഇവയില്‍ ഫലപ്രദമാണ്.

ഇതിന്റെ വിത്ത് ഡയേറിയ ഇല്ലാതാക്കുന്നു. ഇത് സമൂലം
ഉണക്കി പൊടിച്ചു കഴിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന
അധിക ഭാരം കുറക്കുന്നു.

രക്തത്തോട് കൂടിയ ഡയേറിയക്ക് ഇതിന്റെ വിത്ത്
പൊടിച്ചു ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യം ഫലപ്രദമാണ്.

വേര് ഉണക്കി പൊടിച്ചു പശുവിന്‍ പാലില്‍ ചേര്‍ത്ത്
കഴിച്ചാല്‍ മൂത്രാശയത്തിനുണ്ടാകുന്ന
അണു ബാധകള്‍ ശമിക്കും.

വേര് ഉണക്കി പൊടിച്ചത് ദിവസവും കഴിച്ചാല്‍
ശരീരത്തിനുണ്ടാകുന്ന പുകച്ചില്‍, ലൈംഗിക രോഗങ്ങള്‍
ഇവ ശമിക്കും.

സമൂലം കഷായം വെച്ചു കഴിച്ചാല്‍ തല വേദന കുറയും.

അസ്ഥി സംബന്ധമായ രോഗങ്ങള്‍ക്കും, ഒടിവുകള്‍ക്കും
ഇതിന്റെ ചൂര്‍ണ്ണമോ,കഷായമോ കഴിച്ചാല്‍ ഫലപ്രദമാണ്.

ഇതില്‍ കാത്സ്യം ഫോസ്ഫറസ് എന്നിവ വര്‍ധിച്ച തോതില്‍
അടങ്ങിയിട്ടുള്ളതായി അടുത്ത കാലത്ത്
കണ്ടെത്തിയിട്ടുണ്ട്.



 manoj







 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് ആര്‍ക്കൈവ്