2011, ജനുവരി 31, തിങ്കളാഴ്‌ച

indent of medicine

first term : before february 10

Second term : before june 10

Third term : before october 10


ഔഷധ സസ്യങ്ങള്‍ (അമൃത്)

ഔഷധ സസ്യങ്ങള്‍

ചിറ്റ്അമൃത്

botanical name    : tinospora cordifolia
family              : minispermaceae

sanskrit name      : guloochi, gudoochi, amrutha

ACTIONS
aphrodisiac
anti-diabetic
alternative
anti-rheumatic
anti-inflammatory
anti-pyretic

ഇത് സമൂലം ഇടിച്ചു പിഴിഞ്ഞെടുക്കുന്ന നീര്
രണ്ടു മുതല്‍ മൂന്നു ഔന്‍സ് വരെ ദിവസം മൂന്നു
നേരം ഭക്ഷണത്തിന് മുമ്പ് കഴിച്ചാല്‍ രക്തത്തിലെ
ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ കഴിയും.

ഇല തീയില്‍ ചൂടാക്കി വ്രണങ്ങളില്‍ പതിച്ചു
വെച്ചാല്‍ ശമനം കിട്ടും.

ഇത് സമൂലം ചതച്ചു കഷായം വെച്ച് കഴിച്ചാല്‍
പനിക്ക് അത്യുത്തമമാണ്.

പര്‍പ്പടക പുല്ലു, ചന്ദനം ചുക്ക്, മുത്തങ്ങ കിഴങ്ങ് ഇവ
ചതച്ചു കഷായം വെച്ച് ദിവസം രണ്ടു നേരം കഴിച്ചാല്‍
ലൈംഗിക രോഗങ്ങള്‍, പ്രമേഹം, ത്വക് രോഗങ്ങള്‍
മഞ്ഞപിത്തം, ചുമ എന്നിവ ശമിക്കും.

ഇതിന്റെ നീര് ദിവസവും മൂന്നു നേരം കഴിച്ചാല്‍  aids
രോഗികളില്‍ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും അവര്‍ക്ക്
ആയുസ്സ്  വര്‍ദ്ധിക്കുകയും ചെയ്യും.

ആര്ത്രൈടിസില്‍ ഇതിന്റെ നീര് ദിവസം രണ്ടു നേരം
കഴിച്ചാല്‍ ഫലപ്രദമാണ്.

ഇത് ചേര്‍ന്ന ചില യോഗങ്ങള്‍: അമൃതാരിഷ്ടം,
അമൃതോത്തരം കഷായം എന്നിവയാണ്.
കൂടാതെ ധാരാളം ആയുര്‍വേദ മരുന്നുകളില്‍
പ്രധാന ഘടകമാണ് ചിറ്റ് അമൃത്.




manoj

ഔഷധ സസ്യങ്ങള്‍ (പുളിയാറില)





ഔഷധ സസ്യങ്ങള്‍ (പുളിയാറില)പുളിയാറില
botanical name    : oxalis corniculata
family                  : oxalidaceae
sanskrit name      : charngeri, amlapathri 
english name         : indian sorrel 
AYURVEDIC PROPERTIES
രസം   : അമ്ല കഷായം
ഗുണം : ലഘു സ്നിഗ്ദ്ധ 
വീര്യം : ഉഷ്ണം 
ACTIONS
anti inflammatory
stomachic 
anti pyretic
രക്താതിസാരത്ത്തില്‍ ഫലപ്രദമാണ്. ഉദര രോഗങ്ങള്‍ vaitamin C യുടെ
കുറവ് ഇവയില്‍ ഫലപ്രദമാണ്.  ഇതിന്റെ ഇലയുടെ ചാറ് പതിനഞ്ചു 
മുതല്‍ ഇരുപത്തിയഞ്ച് മില്ലി  വരെ ദിവസം  രണ്ടു മൂന്നു നേരം
കഴിച്ചാല്‍ രക്താതിസാരം ശമിക്കും. 
വേദനയോടു കൂടിയ നീരില്‍ ഇതിന്റെ ഇല അരച്ചത് പുരട്ടിയാല്‍ വേദനയും നീരും ശമിക്കുകയും ആ ഭാഗത്ത് തണുപ്പ് പ്രദാനം ചെയ്യുകയും ചെയ്യും. 
ഇതിന്റെ ഇല അരച്ചത് കഴിച്ചാല്‍ എല്ലാ ഉദര രോഗങ്ങള്‍ക്കും നല്ലതാണ്. ഇത് സമൂലം 
കഷായം വെച്ച് കഴിച്ചാല്‍ പനി ശമിക്കും. 
ഇതിന്റെ ഇല അരച്ചു പുരട്ടിയാല്‍ തല വേദന ശമിക്കും. 
ഇതിന്റെ ഇലയ്ക്ക് വൈടമിന്‍ സീ  കാത്സ്യം,  ഇവയുടെ കുറവ് പരിഹരിക്കുന്നു.
പുളിയാരല്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നു.
  
 


manoj

ഔഷധ സസ്യങ്ങള്‍ (തുമ്പ)










ഔഷധ സസ്യങ്ങള്‍
തുമ്പ
botanical name    : leucas aspera
family                  : lamiaceae
sanskrit               : dronapushpi
english                 : leucas
ACTIONS
expectorant
stimulant
laxative
anthelmintic
നാസാ രോഗങ്ങളിലും, ചുമ, ജലദോഷം, സൈനസൈടിസ്, പാമ്പ് വിഷം
എന്നിവയിലും ഫലപ്രദമാണ്.
തുമ്പ സമൂലം ചതച്ചു, വെള്ളത്തിലിട്ടു തിളപ്പിച്ചു ആവി ശ്വസിച്ചാല്‍,
മൂക്കടപ്പ്, ചുമ, ജലദോഷം, പനി, തലവേദന ഇവ ശമിക്കുന്നു.
പാമ്പ് വിഷത്താല്‍ ബോധക്കെടുണ്ടാകുമ്പോള്‍ ഇതിന്റെ ഇലയുടെ
ചാറ് നസ്യം ചെയ്യാന്‍ ഉപയോഗിക്കുന്നു.  ഇല അരച്ചു കഴിക്കുന്നത്‌
വിഷത്തിനു ശമനമുണ്ടാക്കുന്നു. സൈനസൈടിസില്‍ ഇതിന്റെ പൂവിന്റെ നീര്
നസ്യം ചെയ്യാന്‍ ഉപയോഗിക്കാം. തേള്‍ കടിച്ചാല്‍ കടിച്ച ഭാഗത്ത് ഇതിന്റെ ഇല 
 കുറെ നേരം ഉരച്ചാല്‍ വേദന കുറയുന്നു.
തുമ്പപ്പൂവ് അരച്ചു തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമയും ജലദോഷവും
ശമിക്കും.


 
manoj

ഔഷധ സസ്യങ്ങള്‍ (തഴുതാമ)



---------




ഔഷധ സസ്യങ്ങള്‍ 
 തഴുതാമ
botanical name     : boerhavia diffusa
family               : nyctaginaceae
sanskrit name       : shophaghni, punarnnava
English               : hogweed, pigweed
രസം   : തിക്തകഷായം
ഗുണം  :  ലഘു രൂക്ഷം
വീര്യം   : ശീതം

ഹൃദ്രോഗം ഉള്ളവര്‍ ഈ ഔഷധം ഒരു ആയുര്‍വേദ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ
ACTIONS
anti inflommatory
diuretic
laxative
expectorant
hepato-protective
ആര്ത്രൈടിസില്‍ നീരും വേദനയും കുറക്കുന്നു. മലബന്ധം, ദഹനക്കേട് ഇവയെ
ശമിപ്പിക്കുന്നു. നെഫ്രൈടിസ്, വൃക്കകളിലുണ്ടാകുന്ന കല്ല്‌ ഇവയെ ശമിപ്പിക്കുന്നു.
നീരിനും വീക്കത്തിനും ഇത് സമൂലം, അരിക്കാടിയില്‍ അരച്ചു പുരട്ടിയാല്‍ 
ഫലപ്രദമാണ്. മൂന്നു മുതല്‍ ആറ് ഗ്രാം വരെ അരച്ചു ദിവസം രണ്ടു 
നേരം കഴിച്ചാല്‍ നീര് ശമിക്കും. ഇതിന്റെ ഇല തുവരന്‍ (ഉപ്പേരി) വെച്ചു 
കഴിക്കാവുന്നതാണ്. ഇങ്ങിനെ സ്ഥിരമായി  ഉപയോഗിച്ചാല്‍ മലബന്ധം ഇല്ലാതാക്കുകയും ത്വക് സൌന്ദര്യം കൂട്ടുകയും ചെയ്യും. 
   ഇതിന്റെ വേര് കഷായം വെച്ചു ഉപയോഗിച്ചാല്‍ ആര്ത്രൈടിസ്, ബ്രോന്കയില്‍- ആസ്ത്മ, മഞ്ഞപ്പിത്തം ഇവയില്‍ ഫലപ്രദമാണ്. 
  മൂത്രത്തെ കൂടുതലായി ഉണ്ടാക്കുവാനുള്ള കഴിവ് ഈ ഔഷധത്തിനുണ്ട്. 
    



manoj


ഔഷധസസ്യങ്ങള്‍ (പാടവള്ളി )




ഔഷധസസ്യങ്ങള്‍

പാടവള്ളി
botanical name     : cyclea peltata
family              : minispermaceae

sanskrit nme  : padha
english name   : pata root

ACTIONS
anti hypertensive
anti inflammatory
blood purifier
anti allergic

പാമ്പ് കടി, ത്വക് രോഗങ്ങള്‍ ഇവയില്‍ ഇതിന്റെ വേരും
ഇലയും കൂടി അരച്ച് പുരട്ടിയാല്‍ ഫലപ്രദമാണ്.

തലവേദനക്ക് ഇതിന്റെ വേരിന്റെ നീര്
നസ്യം ചെയ്യാന്‍ ഉപയോഗിക്കാം.

ഇതിന്റെ വേരിന്റെ പൊടി ഇരുപത്തിയഞ്ച് ഗ്രാം
ഇരുനൂറു മില്ലി വെള്ളത്തില്‍ കഷായം വെച്ച് അമ്പതു മില്ലി
ആക്കി ദിവസം രണ്ടു നേരം കഴിച്ചാല്‍ വിഷ ദംശനം
മുറിവുകള്‍, വ്രണങ്ങള്‍, മൂത്രാശയരോഗങ്ങള്‍ ഇവയില്‍ ഫലപ്രദമാണ്.

വേര് അരച്ചു മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിളക്കം ശമിക്കും.

ഇതിന്റെ വേരിനു നീര്കെട്ടിനെ കുറക്കാനുള്ള കഴിവുണ്ട്.

രക്തശ്രാവം, ദഹനക്കേട് ഇവയിലും ഇതിന്റെ വേരിന്റെ കഷായം
ഫലപ്രദമാണ്.





manoj



ഔഷധ സസ്യങ്ങള്‍(തൊട്ടാവാടി)





botanical name:
mimosa pudica
family: mimosaceae
sanskrit: സാമംഗ, രക്തപാദി, സങ്കോചനി

രസം: കഷായതിക്ത

ഗുണം: ലഘുരൂക്ഷം
വീര്യം: ശീതം

english: sensitive plant.


അലര്‍ജി, ബ്രോങ്കൈല്‍- ആസ്ത്മാ, ഹെമറോയ്ഡ്, അള്‍സര്‍, കരള്‍രോഗങ്ങള്‍

ഇവയില്‍ ഫലപ്രദമാണ്.



manoj

2011, ജനുവരി 26, ബുധനാഴ്‌ച

About - KGAPA

കേരള ഗവണ്മെന്‍റ് ആയൂര്‍വ്വേദ ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്‍ എന്ന ഈ സംഘടന ആയിരത്തി തൊള്ളായിരത്തി എഴുപത്തിഎട്ടില്‍ രജിസ്ടര്‍ ചെയ്തു. ആയുര്‍വേദ ഫാര്‍മസിസ്ടുകളുടെ അഭിവൃദ്ധിക്കായും ഭാരതീയ ചികിത്സാ വകുപ്പിന്റെ പുരോഗതിക്കായും പ്രവര്‍ത്തിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്‌ഷ്യം. ആദ്യ കാലത്ത് ട്രെയിനിംഗ് കഴിഞ്ഞവര്‍ക്ക് ജോലി നേടുന്നതിനു ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. പിന്നീട് പല പ്രശ്നങ്ങളും ഉണ്ടായി. ഒഴിവുണ്ടെങ്കിലും ട്രെയിനിംഗ് കഴിഞ്ഞവര്‍ക്ക് ജോലി കിട്ടാത്ത അവസ്ഥ ആണ് പിന്നീടുണ്ടായത്. 1:1 എന്ന അനുപാതത്തില്‍ attender പ്രമോഷനും കൂടാതെ DAM, BAM കാര്‍ നമ്മുടെ തസ്തികയില്‍ കയറി കൂടുന്നത് മൂലവും വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടായി.
ആദ്യം പ്രമോഷന് പത്താം ക്ലാസ് പാസ്സാകേണ്ടിയിരുന്നില്ല. പിന്നീട് അസോസിയേഷന്റെ പ്രവര്‍ത്തനത്താല്‍ പത്താം ക്ലാസ് പാസ്സാവുകയും മൂന്നു വര്‍ഷത്തെ സര്‍വീസും ഉള്ളവരെ മാത്രമേ പ്രമോഷന്‍ നല്‍കാവൂ എന്നും ഇപ്പൊ അത് ഫാര്‍മസിസ്റ്റ് കോഴ്സ് പാസായവരെ മാത്രമേ പ്രമോട്ട് ചെയ്യാവൂ എന്ന് വന്നതും അസോസിയേഷന്റെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്.

ഇനിയും ഒത്തിരി കാര്യങ്ങള്‍ നമ്മള്‍ക്ക് നേടിയെടുക്കെണ്ടാതായുണ്ട്. അതിനായി ഒത്തൊരുമയോടെ നമ്മള്‍ പ്രവര്തിക്കണ്ടതുണ്ട്.

KGAPA zonal meet photos 2



KGAPA zonal meet photos 3