2011, ജൂലൈ 15, വെള്ളിയാഴ്‌ച

വൈദ്യം മറന്ന ശാസ്ത്രം

ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രയൊന്നും വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത
കാലത്ത് പോലും പൊതു ജനാരോഗ്യ സംരക്ഷണ കര്‍ത്തവ്യത്തില്‍ തനതായ
പങ്കു വഹിച്ചു ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ വൈദ്യ ശാസ്ത്രമാണ്
ആയുര്‍വേദം.

വൈദ്യ പാരമ്പര്യത്തിന്റെ മേനി നടിക്കുന്ന കേരളത്തിലെ ഒരു ഗ്രാമം മുഴുവന്‍
എന്ടോസള്‍ഫാന്‍ വിപത്ത് വിതച്ചിട്ടും അതിന്റെ നാടി ഒന്ന് പിടിച്ചു
നോക്കാന്‍ പോലും നമ്മുടെ വൈദ്യന്മാര്‍ക്ക് ആയിട്ടില്ലെന്നത് ഖേദകരമാണ്.
ശാസ്ത്രം വളര്‍ന്നു ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെ ആയപ്പോള്‍
പ്രൌഡിയുടെ  തലയെടുപ്പില്‍ ഈയാമ്പാറ്റകളെ  പോലെ പട്ടിണി പാവങ്ങള്‍
മണ്ണ് അടിയുന്നത് കാണാതെ പോവരുത്.

ഒരു ജനത മുഴുവന്‍ ജീവച്ഛവമായി കഴിയുമ്പോള്‍ അവരുടെ ആരോഗ്യ
പരിപാലനത്തിനും അത്തരം രോഗികള്ക്കുതകുന്ന ചികിത്സാ പദ്ധതികള്‍
ആവിഷ്കരിക്കുന്നതിനും മുമ്പേ നടക്കേണ്ട പഞ്ച കര്‍മ്മ ശാസ്ത്രം
കണ്ണ് അടച്ചു ഇരുട്ടാക്കുന്നത് വൈദ്യഭൂഷണമല്ല.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആയുഷും ശാസ്ത്രത്തിന്റെ വികസനത്തിന്‌ കോടികള്‍
ചിലവാക്കുമ്പോള്‍ തൃദോഷ സിദ്ധാന്തം വെറും നോക്ക് കുത്തിയായിരിക്കുന്നത്
കഷായ കല്പ്പനാ വിരുദ്ധമാണ്. ആരോഗ്യ മേഖലയില്‍ പൊതു ഖജനാവ്
ചിലവിടുന്നത്‌ അശരണരായ ഈ പൌരന്മാര്‍ക്ക് കൂടി അവകാശ പെട്ടതാണെന്ന്
മര്‍മ്മസ്ഥാനികള്‍ വിസ്മരിക്കരുത്.

കാലങ്ങള്‍ക്ക് മുമ്പ് നമ്മുടെ തിരുമുറ്റത്ത്‌ മഹാമാരി (കോളറ) പടര്‍ന്നപ്പോള്‍
അതിനുള്ള പ്രത്യുഷധവുമായി രോഗികളെ തേടി എത്തിയ വൈദ്യന്മാരെ
ചരിത്രത്തില്‍ കാണാം.

അതല്ലേ വൈദ്യ ധര്‍മ്മം ? അത് തന്നെയല്ലേ ആതുര സേവനം ?


                                             


E.P.A.Latheef





 

ഔഷധ സസ്യങ്ങള്‍ (നാഗ പൂവ്)

ഔഷധ സസ്യങ്ങള്‍
നാഗ പൂവ്
botanical name :  mesua ferrea
family           : guitiiferae

sanskrit name   : നാഗ കേസരം, കനകാഹ്വ,
                    നാഗ കിന്ജില്‍ക്കം.
english name     : ceylon iron wood

ayurvedic properties.
രസം   : കഷായ തിക്തം
ഗുണം   : രൂക്ഷ തീക്ഷ്ണ ലഘു
വീര്യം   : ഉഷ്ണം 
വിപാകം   : കടു

ഇത് ചതുര്‍ ജാതം എന്ന ഗണത്തില്‍ പെറ്റ ഒരു ഔഷധമാണ്.(ഏലം, ഇളവര്‍ന്ഗം, പച്ചില, നാഗപൂവ് )

രക്താര്‍ശസ്, രക്താതിസാരം, രക്ത പ്രദരം ഇവയില്‍ ഫലപ്രദമാണ്.
കുഷ്ടം, വിസര്‍പ്പം, ജ്വരം, ചര്‍ദ്ദി, വാത രക്തം, നീര്, ശിരോരോഗങ്ങള്‍, വാതം, തൃഷ്ണ ഇവയിലും ഫലപ്രദമാണ്.

കേന്ദ്ര നടീ വ്യൂഹത്തിനുണ്ടാകുന്ന രോഗങ്ങള്‍, ദഹന തകരാറുകള്‍ ഇവയില്‍ ഫലപ്രദമാണ്.
രക്താര്‍ശസ്സില്‍ ഫലപ്രദമാണ്.

രക്ത പിത്തം, രക്ത ദൂഷ്യം, ഹൃദയത്ത്തിനുണ്ടാകുന്ന
രോഗങ്ങള്‍ ഇവയില്‍ ഉപയോഗിക്കാം.

ശ്വാസ കോശ രോഗങ്ങളില്‍ ഫലപ്രദമാണ്.

മൂത്രത്തിന്റെ അളവിനെ വര്‍ധിപ്പിക്കുന്നു.

ത്വക് രോഗങ്ങളില്‍ ഫലപ്രദമാണ്.

പനി ഇല്ലാതാക്കുന്നു.

ല്യൂക്കൊരിയായില്‍ ഫലപ്രദമാണ്.


Manoj




ഔഷധ സസ്യങ്ങള്‍ (തുളസി)

ഔഷധ സസ്യങ്ങള്‍
തുളസി
botanical name   : ocimum sanctum
family             :lamiaceae

സംസ്കൃത നാമങ്ങള്‍  : തുളസി, സുരാസ, ഗ്രാമ്യ,
സുലഭ, ബഹു മഞ്ജരി,ഗൌരി.
രസം   : കഷായ തിക്തം.
ഗുണം   : ലഘു രൂക്ഷം
വീര്യം  :  ഉഷ്ണം

തുളസി രണ്ടു തരം ഉണ്ട്, കൃഷ്ണ തുളസിയും (പര്‍പ്പിള്‍
നിറമുള്ളത് )ശ്വേത തുളസിയും (പച്ച ഇല ഉള്ളത്)
കഫ വാത രോഗങ്ങളെ ശമിപ്പിക്കുന്നു. ഇതിന്റെ ഇല, വേര്,
പൂക്കള്‍, വിത്തുകള്‍, ഇവ ഔഷധ യോഗ്യമാണ്.

ഇതിനു നീരിനെ ശമിപ്പിക്കാനുള്ള കഴിവുണ്ട്, അരച്ച് ലേപനം
ചെയ്‌താല്‍ മതി.
ത്വക് രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. പ്രാണികളുടെ കടി
മൂലമുണ്ടാകുന്ന വിഷബാധയില്‍ ഫലപ്രദമാണ്.
റിംഗ് വേം, വെള്ള പാണ്ട് ഇവയില്‍ ഫലപ്രദമാണ്.
ഇതിന്റെ നീര് തല വേദനക്ക് നസ്യം ചെയ്യാന്‍ ഉപയോഗിക്കാം.
നാടികള്‍ക്ക് നല്ല ഒരു ടോണിക്കും, ഓര്‍മ്മ ശക്തി
വര്‍ധിപ്പിക്കുന്നതും ആണ്.
ഇതിന്റെ ഇല അരച്ചതും നീരും,  മുഖകുരു, മുഖത്തെ പാടുകള്‍
ഇവയില്‍ ഫലപ്രദമാണ്.
ദഹന കുറവ്, കുടലിലെ വിരകള്‍, ഇവയില്‍ ഫലപ്രദമാണ്.
ഇതിന്റെ ഇല അരച്ചത്‌ പനി, ചുമ, ബ്രോന്കൈടിസ്, മറ്റു
ശ്വാസ കോശ രോഗങ്ങള്‍ ഇവയില്‍ ഫലപ്രദമാണ്.
ഒരു കാര്‍ഡിയാക് ടോണിക്കും, രക്ത ശുദ്ധിയെ ഉണ്ടാക്കുന്നതും
ആണ്.
ശീഘ്ര സ്ഖലനം ഇല്ലാതാക്കുകയും ശുക്ലത്തിന്റെ അളവിനെ
വര്‍ധിപ്പിക്കുകയും ചെയ്യും.
ബ്ലഡ് ഷുഗര്‍, കൊലസ്ടരോള്‍ ഇവയെ കുറക്കുന്നു.


Manoj






ഔഷധ സസ്യങ്ങള്‍ (നിത്യ കല്യാണി)

ഔഷധ സസ്യങ്ങള്‍
നിത്യ കല്യാണി
botanical name : vinca rosea
family           : apocynaceae

ACTIONS
anti-carcinogenic
anti-diabetic
hypo tensive
sedative
tranquilizer
ഇതില്‍ അടങ്ങിയിരിക്കുന്ന vincristine, vinblastine എന്നീ
ഘടകങ്ങള്‍ ക്യാന്സരിനെതിരെ പ്രവര്‍ത്തിക്കുന്നു.
പ്രമേഹത്തെ ശമിപ്പിക്കുന്നു.
രക്താതിസമ്മര്‍ദ്ദത്തെ ശമിപ്പിക്കുന്നു.
വിഷാദ രോഗം, anxiety, ഇവയെ ശമിപ്പിക്കുന്നു.
കേന്ദ്ര നാടീ വ്യൂഹത്തിന് ഉണ്ടാകുന്ന രോഗങ്ങളെ ശമിപ്പിക്കുന്നു.
ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഔഷധങ്ങള്‍ക്ക്, പല്ലുവേദന,
ഓര്‍മ്മ ശക്തി കുറവ്, രക്ത ചംക്രമണത്തിനുണ്ടാകുന്ന
ക്രമക്കേട്, ഇവയെ പരിഹരിക്കാനുള്ള കഴിവുണ്ട്.

മുന്നറിയിപ്പ്.
ഈ ഔഷധം ഉപയോഗിച്ച് സ്വന്തമായി ചികിത്സ ചെയ്യുവാന്‍
പാടുള്ളതല്ല.
ഗര്‍ഭിണികള്‍ക്ക് ഇത് ഉപയോഗിക്കാന്‍ പാടില്ല.


Manoj




ഔഷധസസ്യങ്ങള്‍ (കുന്നിക്കുരു)

ഔഷധ സസ്യങ്ങള്‍

കുന്നിക്കുരു
botanical name   : abrus precatorius
family             : fabaceae
sanskrit names   : guncha, kaakanaanthika, kaakapilu, kaakadaani
english name      : indian liquorice

രസം  : തിക്ത കഷായ
ഗുണം  : ഗുരു തീക്ഷ്ണ രൂക്ഷ
വീര്യം  : ഉഷ്ണം

ACTIONS
purgative
emetic
tonic
aphrodisiac
ophthalmic

വാത പിത്ത രോഗങ്ങളെ ശമിപ്പിക്കുന്നു.
നീരിനെ ശമിപ്പിക്കുന്നു.
ത്വക് രോഗങ്ങള്‍, മുറിവുകള്‍, ആസ്ത്മാ, വയറ്റില്‍
ഉണ്ടാകുന്ന നീര്, പനി ഇവ ശമിപ്പിക്കുന്നു.
നേത്ര രോഗങ്ങള്‍, വ്രണങ്ങള്‍, കഴുത്തിലും മുഖത്തും
ഉണ്ടാകുന്ന നീര്, ഗ്യാസ്ട്രൈടിസ്, രക്ത സമ്മര്‍ദ്ദം,
തലച്ചോറിലെ മുഴകള്‍, അതിസാരം, കോളറ, പാമ്പ് വിഷം
ഇവയില്‍ ഫലപ്രദമാണ്.

ഇല, വിത്ത്, വേര് ഇവ ഔഷധ നിര്‍മ്മാണത്തിനായി
ഉപയോഗിക്കുന്നു.

ഇതിന്റെ വിത്ത് വിഷാംശം ഉള്ളതാണ്. ആയുര്‍വേദത്തില്‍ ഉപ വിഷം
എന്ന വിഭാഗത്തില്‍ പെടുന്നു. ആയുര്‍വേദ വിധിപ്രകാരം ശുദ്ധി
ചെയ്യാതെ ഉപയോഗിക്കാന്‍ പാടുള്ളതല്ല.




Manoj