2011, ജൂലൈ 15, വെള്ളിയാഴ്‌ച

ഔഷധ സസ്യങ്ങള്‍ (തുളസി)

ഔഷധ സസ്യങ്ങള്‍
തുളസി
botanical name   : ocimum sanctum
family             :lamiaceae

സംസ്കൃത നാമങ്ങള്‍  : തുളസി, സുരാസ, ഗ്രാമ്യ,
സുലഭ, ബഹു മഞ്ജരി,ഗൌരി.
രസം   : കഷായ തിക്തം.
ഗുണം   : ലഘു രൂക്ഷം
വീര്യം  :  ഉഷ്ണം

തുളസി രണ്ടു തരം ഉണ്ട്, കൃഷ്ണ തുളസിയും (പര്‍പ്പിള്‍
നിറമുള്ളത് )ശ്വേത തുളസിയും (പച്ച ഇല ഉള്ളത്)
കഫ വാത രോഗങ്ങളെ ശമിപ്പിക്കുന്നു. ഇതിന്റെ ഇല, വേര്,
പൂക്കള്‍, വിത്തുകള്‍, ഇവ ഔഷധ യോഗ്യമാണ്.

ഇതിനു നീരിനെ ശമിപ്പിക്കാനുള്ള കഴിവുണ്ട്, അരച്ച് ലേപനം
ചെയ്‌താല്‍ മതി.
ത്വക് രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. പ്രാണികളുടെ കടി
മൂലമുണ്ടാകുന്ന വിഷബാധയില്‍ ഫലപ്രദമാണ്.
റിംഗ് വേം, വെള്ള പാണ്ട് ഇവയില്‍ ഫലപ്രദമാണ്.
ഇതിന്റെ നീര് തല വേദനക്ക് നസ്യം ചെയ്യാന്‍ ഉപയോഗിക്കാം.
നാടികള്‍ക്ക് നല്ല ഒരു ടോണിക്കും, ഓര്‍മ്മ ശക്തി
വര്‍ധിപ്പിക്കുന്നതും ആണ്.
ഇതിന്റെ ഇല അരച്ചതും നീരും,  മുഖകുരു, മുഖത്തെ പാടുകള്‍
ഇവയില്‍ ഫലപ്രദമാണ്.
ദഹന കുറവ്, കുടലിലെ വിരകള്‍, ഇവയില്‍ ഫലപ്രദമാണ്.
ഇതിന്റെ ഇല അരച്ചത്‌ പനി, ചുമ, ബ്രോന്കൈടിസ്, മറ്റു
ശ്വാസ കോശ രോഗങ്ങള്‍ ഇവയില്‍ ഫലപ്രദമാണ്.
ഒരു കാര്‍ഡിയാക് ടോണിക്കും, രക്ത ശുദ്ധിയെ ഉണ്ടാക്കുന്നതും
ആണ്.
ശീഘ്ര സ്ഖലനം ഇല്ലാതാക്കുകയും ശുക്ലത്തിന്റെ അളവിനെ
വര്‍ധിപ്പിക്കുകയും ചെയ്യും.
ബ്ലഡ് ഷുഗര്‍, കൊലസ്ടരോള്‍ ഇവയെ കുറക്കുന്നു.


Manoj






1 അഭിപ്രായം: