2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ഔഷധ സസ്യങ്ങള്‍ ( താര്‍താവല്‍ )

ഔഷധ സസ്യങ്ങള്‍ താര്‍താവല്‍



botanical name : spermacoce hispida
family           : rubiaceae
sanskrit name   : vaasuka, booka

ACTIONS
demulcent
alternative
tonic
astringent

രസം   : കടു മധുര കഷായ
ഗുണം   : ഗുരു
വീര്യം  : ഉഷ്ണം

വാത പിത്ത രോഗങ്ങള്‍, ആര്ത്രൈടിസ്, വയറു വേദന
എന്നിവയില്‍ ഫലപ്രദമാണ്.

രക്തത്തോട് കൂടിയ ഡയേറിയ, മൂത്രാശയത്തിനുണ്ടാകുന്ന
അണു ബാധകള്‍  , അസ്ഥികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍,
ഒടിവുകള്‍ ഇവയില്‍ ഫലപ്രദമാണ്.

ഇതിന്റെ വിത്ത് ഡയേറിയ ഇല്ലാതാക്കുന്നു. ഇത് സമൂലം
ഉണക്കി പൊടിച്ചു കഴിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന
അധിക ഭാരം കുറക്കുന്നു.

രക്തത്തോട് കൂടിയ ഡയേറിയക്ക് ഇതിന്റെ വിത്ത്
പൊടിച്ചു ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യം ഫലപ്രദമാണ്.

വേര് ഉണക്കി പൊടിച്ചു പശുവിന്‍ പാലില്‍ ചേര്‍ത്ത്
കഴിച്ചാല്‍ മൂത്രാശയത്തിനുണ്ടാകുന്ന
അണു ബാധകള്‍ ശമിക്കും.

വേര് ഉണക്കി പൊടിച്ചത് ദിവസവും കഴിച്ചാല്‍
ശരീരത്തിനുണ്ടാകുന്ന പുകച്ചില്‍, ലൈംഗിക രോഗങ്ങള്‍
ഇവ ശമിക്കും.

സമൂലം കഷായം വെച്ചു കഴിച്ചാല്‍ തല വേദന കുറയും.

അസ്ഥി സംബന്ധമായ രോഗങ്ങള്‍ക്കും, ഒടിവുകള്‍ക്കും
ഇതിന്റെ ചൂര്‍ണ്ണമോ,കഷായമോ കഴിച്ചാല്‍ ഫലപ്രദമാണ്.

ഇതില്‍ കാത്സ്യം ഫോസ്ഫറസ് എന്നിവ വര്‍ധിച്ച തോതില്‍
അടങ്ങിയിട്ടുള്ളതായി അടുത്ത കാലത്ത്
കണ്ടെത്തിയിട്ടുണ്ട്.



 manoj







 
 

2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

ഔഷധ സസ്യങ്ങള്‍ (ഉമ്മത്ത്‌)

ഔഷധ സസ്യങ്ങള്‍
ഉമ്മത്ത്‌

botanical name   :  datura metel
family             : solanaceae

sanskrit name     : dathooram
english name       : thorn apple

ACTIONS
anti spasmodic
emetic
anodyne
anti inflammatory

ഇതിന്റെ ഇല, ശുദ്ധി ചെയ്ത തുരിശു,വെളിച്ചെണ്ണ
ഇവ ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധം പഴകിയ  വ്രണങ്ങള്‍
മുറിവുകള്‍ ഇവയില്‍ ഫലപ്രദമാണ്.

ഇതിന്റെ വിത്ത് പശുവിന്‍ നെയ്യുമായി ചേര്‍ത്ത് അരച്ചു
അര്‍ശസ്സില്‍ വീക്കത്തിന് പുരട്ടാന്‍ ഉപയോഗിക്കാം.

ഇല ഉണക്കി പൊടിച്ചത് മുപ്പതു മുതല്‍ നൂറു മില്ലിഗ്രാം
വരെ രണ്ടു നേരം കൊടുത്താല്‍ ബ്രോന്കയില്‍ ആസ്ത്മ ശമിക്കും.

ഇലകള്‍ ചൂടാക്കി കിഴി വെച്ചാല്‍ ആര്ത്രൈടിസ് നീര് ഇവ കുറയും.

ഇലയുടെ നീര് ഒന്ന് മുതല്‍ രണ്ടു മില്ലി വരെ ചെവിയില്‍ ഒഴിച്ചാല്‍
ചെവി വേദന ശമിക്കും. നീരിനു പുറമേ പുരട്ടാനും ഉപയോഗിക്കാം.

ഇതിന്റെ കായുടെ നീര് താരന്‍, മുടി കൊഴിയല്‍ ഇവ തടയും.

പേപ്പട്ടി വിഷത്തിനു പ്രതി മരുന്നാണ്.

ഇതിന്റെ വിത്ത് ശക്തിയേറിയ വിഷമായതിനാല്‍ ശുദ്ധി ചെയ്താണ്
ഔഷധ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്.

ഇത് ചേര്‍ന്ന ഒരു പ്രധാന ഔഷധമാണ് കനകാസവം.





manoj





 

ഔഷധ സസ്യങ്ങള്‍ (കരിനൊച്ചി)

ഔഷധ സസ്യങ്ങള്‍

കരിനൊച്ചി


botanical name     :  vitex negundo
family               : verbenaceae
sanskrit name       : sindhuvaara, neela manjari, indraanika
English name         : five leaved chaste tree

ACTIONS
anti inflammatory
vermifuge
alternative
astringent

രസം  : കടു തിക്ത കഷായം
ഗുണം  : ലഘു രൂക്ഷം
വീര്യം  : ഉഷ്ണം

വാത രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. ആര്ത്രൈടിസ്, നീര്
ആര്ത്രൈടിസ് കാരണം ഉണ്ടാകുന്ന മുതുകു വേദന,
അജീര്‍ണ്ണം, വയറു വേദന, പുളിച്ചു തികട്ടല്‍, അതിസാരം,
മുറിവുകള്‍, വ്രണങ്ങള്‍, ചുമ, മലേറിയ, രക്ത ശ്രാവത്തോട്‌
കൂടിയ അര്‍ശസ്, കുഷ്ടം , ഇവയില്‍ ഫലപ്രദമാണ്.

ഇതിന്റെ ഇല കഷണങ്ങളാക്കി അരിഞ്ഞു തുണിയില്‍ കെട്ടി
ചൂടാക്കി കിഴി വെച്ചാല്‍ വാത രോഗത്താലുണ്ടാകുന്ന വേദന,
ആര്ത്രൈടിസ്, നീര്‍ക്കെട്ട്, ഇവയില്‍ ഫലപ്രദമാണ്.

ഇരുപതു മുതല്‍ മുപ്പതു മില്ലി വരെ ഇലയുടെ നീര്
സമഭാഗം ഗോ മൂത്രവും ചേര്‍ത്ത് അതിരാവിലെ കഴിച്ചാല്‍
പ്ലീഹ രോഗങ്ങള്‍ ശമിക്കും.ഇല അരച്ചു പ്ലീഹ
സ്ഥിതി ചെയ്യുന്ന ഭാഗത്തിന് പുറത്തു പുരട്ടുകയും ചെയ്യാം.

വേര് കഷായം വെച്ച് കഴിച്ചാല്‍ വാത രോഗങ്ങള്‍, വയറു വേദന,
മൂത്ര നാളത്തിനുണ്ടാകുന്ന  പുകച്ചില്‍, വിര ശല്യം ഇവ ശമിക്കും.

ഇലയുടെ നീര് ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍
കഴുത്തിന്‌ ചുറ്റും ഉണ്ടാകുന്ന നീര് ശമിക്കും.

തല വേദന, സൈനസൈടിസ് ഇവയില്‍ ഇതിന്റെ
ഇല കൊണ്ടുണ്ടാക്കുന്ന തലയിണ ഉപയോഗിച്ചാല്‍ ശമനം കിട്ടും.


manoj




 

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

ഔഷധ സസ്യങ്ങള്‍ (കറുക)

ഔഷധ സസ്യങ്ങള്‍
കറുക


botanical name    :  cynodon dactylon
family              : gramineae
sanskrit name      : neela durva, durva
english name        : bhama grass

ACTIONS
astringent
diuretic
styptic
anti diarrhoeal

രസം   : കഷായ മധുര
ഗുണം   : ഗുരു സ്നിഗ്ധ
വീര്യം   : ശീതം

കഫ പിത്ത രോഗങ്ങള്‍, ശരീരത്തിനുണ്ടാകുന്ന പുകച്ചില്‍
മൂത്രത്തില്‍ കൂടി രക്തം പോവുക, മുറിവുകള്‍, തലവേദന
ഉദര രോഗങ്ങള്‍ ഇവയില്‍ ഫലപ്രദമാണ്.

ഇതിന്റെ നീര് നേത്ര രോഗങ്ങള്‍ക്കും നാസാരോഗങ്ങള്‍ക്കും
ഫലപ്രദമാണ്.
ഫംഗല്‍ ഇന്‍ഫെക്ഷന്‍, ത്വക് രോഗങ്ങള്‍ ഇവയില്‍ കറുകയും
മഞ്ഞളും ചേര്‍ത്ത്  അരച്ച് പുരട്ടിയാല്‍ ഫലപ്രദമാണ്.

ഇത് അരച്ച് പാലില്‍ ചേര്‍ത്ത് തിളപ്പിച്ച്‌ കഴിച്ചാല്‍
രക്ത ശ്രാവതോട് കൂടിയ അര്‍ശസ് ശമിക്കും.

ഇത് സമൂലം ചതച്ചു എടുക്കുന്ന നീര് നാടീ വ്യൂഹത്തെ
ശക്തി പെടുത്തും. ഉന്മാദം തുടങ്ങിയ മാനസിക
രോഗങ്ങള്‍ക്കും ഫലപ്രദമാണ്.

ഇത് കഷായം വെച്ച് അതിന്റെ പകുതി അളവില്‍ വെറ്റില നീരും,
നാലിലൊന്ന് അളവില്‍ കുരുമുളക് പൊടിയും ചേര്‍ത്ത് കഴിച്ചാല്‍
രക്തം ശുദ്ധിയാകും.





manoj

ഔഷധ സസ്യങ്ങള്‍ (കൂവളം)





ഔഷധ സസ്യങ്ങള്‍
കൂവളം


botanical name    : aegle marmelos
family              : rutaceae
sanskrit name      : vilva, sailoosha, shreefala, sadafala.
english name        : bael tree

രസം   : കഷായ തിക്ത
ഗുണം   : ലഘു രൂക്ഷ
വീര്യം   : ഉഷ്ണം

കഫ വാത രോഗങ്ങള്‍, ശരീര വേദന, വിഷം,
ഡയേറിയ, വയറിളക്കം, ചര്‍ദ്ദി, പ്രമേഹം,
ഇവയില്‍ ഫലപ്രദമാണ്.

ഇലകള്‍ പ്രമേഹം, ചുമ, ആസ്ത്മ, നീര്‍ക്കെട്ട്
ഇവയെകുരക്കുന്നതും, ഫലം മലബന്ധം കുറയ്ക്കുന്നതും
ആണ്.

ദശമൂലത്തില്‍ ഉള്‍പ്പെടുന്ന ഉത്തമ ആയുര്‍വേദ ഔഷധമാണ്
കൂവളം. വിദേശ കാര്‍ഷിക സര്‍വകലാ ശാലകള്‍ കൂവളത്തെ
പ്രത്യേകം പരിഗണിച്ചു വരുന്നു.
കൂവളത്തിന്റെ ഇല ചേര്‍ത്ത് കാച്ചിയ എണ്ണ ചെവിയില്‍ ഉണ്ടാകുന്ന
രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
ഇത് ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന, പഴുപ്പ്, ഇവ
ശമിക്കുന്നു.
അമാവാസി  നാളില്‍ പ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
ഈ വൃക്ഷതെയും ബാധിക്കുമെന്നതിനാല്‍ ഈ ദിവസം
ഓഷധതിനായി ഇതിന്റെ ഇലകള്‍ ശേഖരിക്കുവാന്‍ പാടില്ല.

അര്‍ബുദ ക ഹികില്സയില്‍ കൂവള സത്ത് പ്രയോജന പ്രദമാണെന്ന്  ജപ്പാനില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിടിട്ടുണ്ട്,

എക്സ് റെ തുടങ്ങിയ വൈദ്യുത കാന്തിക തരംഗങ്ങള്‍
മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന ദോഷങ്ങളെ അകറ്റാന്‍
കൂവളത്തില്‍ നിന്നും അരിഷ്ട വിധി പ്രകാരം തയാറാക്കുന്ന സത്തിന്  കഴിവുണ്ട്.

ഇതിന്റെ ഫലം ശീതവും ലാക്സട്ടീവും  ആണ്.
രക്ത ശ്രാവം, മറ്റു ശ്രാവങ്ങള്‍ ഇവയെ തടയാനുള്ള
കഴിവുണ്ട്. വയറിന്റെ പേശികള്‍ക്ക് ബലം കൂട്ടുകയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ചെയ്യും.

ഇതിന്റെ ഇലകള്‍ പെപ്ടിക് അള്‍സറിനു വളരെ ഫലപ്രദമാണ്. ഇലകള്‍ വെള്ളത്തില്‍ ഒരു രാത്രി ഇട്ടു വെച്ച ശേഷം അരിച്ചെടുത്ത്, വെറും വയറ്റില്‍ കുടിക്കുക. ഇങ്ങിനെ രണ്ടു മൂന്നു ആഴ്ച തുടര്‍ന്നാല്‍ അള്‍സര്‍ ശമിക്കും.

ഇലകളിലുള്ള ടാനിന്‍ എന്ന ഘടകം വയറിനുള്ളിലെ നീരിനെ കുറക്കുകയും വ്രണങ്ങളെ ഉണക്കുകയും ചെയ്യും.

ഇതിന്റെ വേരിന്റെ ഒരു കഷണം എടുത്തു വേപ്പെണ്ണയില്‍ മുക്കി
ആ അറ്റം കത്തിക്കുക, കത്തുന്ന അറ്റത്ത്‌ നിന്നും ഇറ്റി വീഴുന്ന
എണ്ണ എടുത്തു തണുത്ത ശേഷം ചെവിയില്‍ ഒഴിച്ചാല്‍ ചെവിക്കുണ്ടാകുന്ന വേദന നീര്കെട്ടു പഴുപ്പ് ഇവ ശമിക്കും.

ഇതിന്റെ ഇലയുടെ നീര് എടുത്തു സമം നല്ലെണ്ണയും ചേര്‍ത്ത്
ചൂടാക്കി അതില്‍ മൂന്നോ നാലോ കുരുമുളക്, അര ടീ സ്പൂണ്‍ കരിംജീരകം ഇവ പൊടിച്ചു ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചു കുളിച്ചാല്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന പനി, ചുമ ഇവ ശമിക്കും.


ഇതിന്റെ വേര്, തൊലി, ഫലം, ഇല ഇവ ഓഷധത്തിനായി ഉപയോഗിക്കുന്നു.

ദശമൂലാരിഷ്ടം, വില്വാദി ലേഹം, വില്വാദി ഗുളിക എന്നിവ ഇത് ചേരുന്ന ചില ആയുര്‍വേദ ഔഷധങ്ങളാണ്.









manoj












2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ഔഷധ സസ്യങ്ങള്‍ ( കറുവ പട്ട )






ഔഷധ സസ്യങ്ങള്‍
കറുവപ്പട്ട

botanical name      : cinnamonium zeylanicum
family                : lauraceae

sanskrit name        : thvak, daarusheetha
english name          : cinnamon

ACTIONS
expectorant
carminative
aphrodisiac
stimulant
രസം  : മധുര തിക്ത
ഗുണം  : ലഘു സ്നിഗ്ദ്ധ
വീര്യം  : ശീതം
വിപാകം   : കടു
     കഫ വാത രോഗങ്ങളില്‍ ഫലപ്രദമാണ്.
വേദന, ആര്ത്രൈടിസ്,, ചുമ, ആസ്ത്മ, തലവേദന,
ദന്ത രോഗങ്ങള്‍, ദയെരിയാ, ചര്‍ദ്ദി, പനി ഇവയില്‍
ഫലപ്രദമാണ്.

ഇതിന്റെ പട്ട ഒരു സുഗന്ധ ദ്രവ്യമെന്നതിനു പുറമേ
നല്ല ഒരു ഔഷധം കൂടി ആണ്.

ഇതിന്റെ ചൂര്‍ണ്ണം, ചുക്ക് പൊടി, ഏലക്ക പൊടി എന്നിവ
ചേര്‍ത്ത് അര ഗ്രാം മുതല്‍ ഒരു ഗ്രാം വരെ കഴിച്ചാല്‍
ചര്‍ദ്ദി ശമിക്കും.

വയറു വേദന അള്‍സര്‍ തുടങ്ങിയ ഉദര രോഗങ്ങളില്‍
ഇതിന്റെ കഷായം ദിവസം രണ്ടു നേരം കഴിച്ചാല്‍
ശമനം കിട്ടും.








 
manoj

ഔഷധ സസ്യങ്ങള്‍ ( മഞ്ഞള്‍ )





ഔഷധ സസ്യങ്ങള്‍
മഞ്ഞള്‍
botanical name     :  curcuma longa
family               : zingiberaceae

sanskrit name       : haridra, varavarnnini
english name         : turmeric

രസം   : തിക്ത കടു
ഗുണം   : ഗുരുസ്നിഗ്ധ
വീര്യം    : ഉഷ്ണം

actions:
anti inflammatory
anti tumour
carminative
hepato protective
blood purifier
anti oxident

  കഫ പിത്ത രോഗങ്ങളില്‍ ഉപയോഗിക്കാം. ത്വക് രോഗങ്ങള്‍,
വ്രണങ്ങള്‍, മുറിവുകള്‍, അലര്‍ജി, ചുമ, ആസ്ത്മ, രക്ത സ്രാവം, ഇവയില്‍
ഫലപ്രദമാണ്.
ഇതിന്റെ കിഴങ്ങ് ഉണക്കി പൊടിച്ചത്, ദിവസവും അഞ്ചു ഗ്രാം
വീതം ഉള്ളില്‍ കഴിക്കുകയും, ശരീരത്തില്‍ തേച്ചു കുളിക്കുകയും ചെയ്‌താല്‍
ശരീരത്തിന് തിളക്കവും സൗന്ദര്യവും കൂടുന്നു. ഫന്ഗല്‍  ഇന്ഫെക്ഷനില്‍ ഇതിന്റെ
കിഴങ്ങ് neem oil ഉമായി ചേര്‍ത്ത് അരച്ച് പുരട്ടാം.

    ദിവസവും രാവിലെ ഒരു നുള്ള് മഞ്ഞള്‍ പൊടി ഒരു ഗ്ലാസ് പാലില്‍
ചേര്‍ത്ത് കഴിച്ചാല്‍, രക്ത ശുദ്ധി വരുത്തുകയും, ഒരു ആന്റി ഒക്സിടന്റ്റ് ആയി
പ്രവര്‍ത്തിക്കുകയും ചെയ്യും. ആസ്ത്മ രോഗികള്‍ക്ക് ഇതില്‍ ഒരു നുള്ള്
കുരുമുളക് പൊടി കൂടി ചേര്‍ത്ത് ദിവസവും ഉപയോഗിക്കാം.

  വ്രണങ്ങളില്‍ ഇതിന്റെ കിഴങ്ങ് അരച്ച് പുരട്ടാം. എട്ടു കാലി, തേള്‍ ഇവയുടെ
കടിയേറ്റ ഭാഗത്ത്‌ പച്ചമഞ്ഞള്‍ അരച്ച് പുരട്ടാം.
  നല്ല ഒരു ലിവര്‍ ടോണിക്കും കൂടിയാണ് മഞ്ഞള്‍.

  
     

manoj




ഔഷധ സസ്യങ്ങള്‍ ( കുരുമുളക് )





ഔഷധ സസ്യങ്ങള്‍
കുരുമുളക്
botanical name        : piper nigrum
family                  : piperaceae

sanskrit name          : maricham
english name           : black pepper


രസം   : കടു
ഗുണം  : ലഘുതീക്ഷ്ണം
വീര്യം  : ഉഷ്ണം
ACTIONS
carminative
antidote
antivatha
stimulant
antiperiodic
antiaasthmatic

കഫ-വാത രോഗങ്ങളില്‍ ഉപയോഗിക്കുന്നു. പനി, ചുമ, ജലദോഷം, ആസ്ത്മ
രക്ത സ്രാവം, ക്ഷയം ഇവയില്‍ ഫലപ്രദമാണ്.
 ചുക്ക്, കുരുമുളക്, തിപ്പലി ഇവ സമമായി എടുത്തു  പൊടിച്ചുണ്ടാക്കുന്ന
ത്രികടൂ  ചൂര്‍ണ്ണം മൂന്നു ദോഷങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങളെയും   ശമിപ്പിക്കും.
ശ്വാസകോശരോഗങ്ങള്‍, വാതരോഗങ്ങള്‍, സൈനസൈടിസ്, തലവേദന
ഇവയെ ശമിപ്പിക്കാനുള്ള കഴിവ് ഇതിനുണ്ട്.
   ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി തേനില്‍ ചേര്‍ത്ത് ദിവസം രണ്ടു നേരം
 കഴിച്ചാല്‍ ചുമ ശമിക്കും.
  കുരുമുളകും നല്ലെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന തൈലം വാതരോഗങ്ങളില്‍
പുരട്ടാന്‍ ഉപയോഗിക്കാം.
  കുരുമുളകും വെളിച്ചെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന ഔഷധം ചൊറിച്ചില്‍
തുടങ്ങിയ ചര്‍മ്മ രോഗങ്ങളില്‍ ഫലപ്രദമാണ്.








manoj




ഔഷധ സസ്യങ്ങള്‍ ( തിപ്പലി )





ഔഷധ സസ്യങ്ങള്‍
തിപ്പലി
botanical name          : piper longum
family                         : piperaceae

sanskrit name             : pippali, maagadhi, krishna.
english name                : long പെപ്പെര്‍

രസം    : തിക്തകടൂ
ഗുണം   : ലഘുരൂക്ഷം
വീര്യം    : ഉഷ്ണം

ACTIONS
carminative
expetorant
stomachic
സ്ടിമുലന്റ്റ്

വേദന, ആര്ത്രൈടിസ്, ആസ്ത്മ, ബ്രോന്കൈടിസ്, പനി ഇവയില്‍
ഫലപ്രദമാണ്.
    ഇതിന്റെ വേര് പാലില്‍ അരച്ച് കഴിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന
ച്ചുട്ടുനീട്ടല്‍ ശമിക്കും. സിദ്ധൌഷധമായ തിപ്പലീരസായണം ചുമക്കും
മറ്റു ശ്വാസകൊശരോഗങ്ങല്‍ക്കും വളരെ ഫലപ്രദമാണ്.
    ചുക്ക്, കുരുമുളക്, തിപ്പലി ഇവ മൂന്നും സമമായി ചേര്‍ത്ത് പൊടിച്ചുണ്ടാക്കുന്ന
ത്രികടൂ ചൂര്‍ണ്ണം വിശപ്പിനെ ഉണ്ടാക്കുന്നതും കഫത്തെ ഇളക്കികളയുന്നതും  ആണ്.
ഈ ചൂര്‍ണ്ണം കഫ വാത പിത്ത രോഗങ്ങളെ ശമിപ്പിക്കുന്നതുമാണ്.

   എട്ടു ഗ്രാം തിപ്പലി ചൂര്‍ണ്ണം മുന്നൂറ്റമ്പത് മില്ലി പാലില്‍ ചേര്‍ത്ത് തിളപ്പിച്ച്‌
കഴിച്ചാല്‍ ചുമ ശമിക്കും.
    ഒരു ഗ്രാം മുതല്‍ രണ്ടു ഗ്രാം വരെ തിപ്പലി ചൂര്‍ണ്ണം നെയ്യില്‍ ചേര്‍ത്ത് മൂപ്പിച്ചു
കഴിച്ചാല്‍ ചുമയും ജലദോഷവും ശമിക്കും.
    ദഹനക്കേട് മൂലമുണ്ടാകുന്ന വയറിളക്കത്തിന് ആറ് ഗ്രാം തിപ്പലി ചൂര്‍ണ്ണം
ഇരുനൂറു മില്ലി മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ ശമിക്കും.










manoj

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ഔഷധ സസ്യങ്ങള്‍ (മുത്തങ്ങ)

ഔഷധ സസ്യങ്ങള്‍

മുത്തങ്ങ

botanical name    : cyperus rotundus
family              : cyperaceae

sanskrit name      : mustha, varida, musthaka,ghana, kuruvinda
English name        : nut grass, coco grass

ACTIONS
lactogogue
tonic
diaphoretic
astringent
carminative
anti inflammatory
hypocholesterolaemic

രസം   : കടു തിക്ത കഷായ
ഗുണം   : ലഘു രൂക്ഷ
വീര്യം   : ശീതം

 ഇതിന്റെ കിഴങ്ങ് അരച്ചു സ്തനങ്ങളില്‍ പുരട്ടിയാല്‍
പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കും.

സ്തനങ്ങളില്‍ നിന്നും പഴുപ്പ് വരിക, നീര്‍ക്കെട്ടുണ്ടാകുക
എന്നിവയ്ക്ക് ഇതിന്റെ കിഴങ്ങ് കഷായം വെച്ചു മുപ്പതു
മുതല്‍ നാല്‍പ്പതു മില്ലി വരെ ദിവസം രണ്ടു നേരം വെച്ച്
പതിനഞ്ചു ദിവസം നല്‍കിയാല്‍ ശമനം കിട്ടും.

കുട്ടികള്‍ക്ക് വളരെ ഉത്തമമായ ഒരു ഔഷധമാണ് ഇത്.
രക്തത്തോട് കൂടിയ ദയെരിയാക്ക്‌ കിഴങ്ങ് അരച്ച് മുലപ്പാലില്‍
ചേര്‍ത്ത് കൊടുക്കാം.

ദഹനക്കേടിനു കിഴങ്ങ് ഉണക്കി പൊടിച്ചു രണ്ടു മുതല്‍
മൂന്നു ഗ്രാം വരെ മൂന്നു നേരം തേന്‍ ചേര്‍ത്ത് നല്‍കിയാല്‍
ശമനം കിട്ടും.

ഇതിന്റെ കിഴങ്ങ് ചതച്ചു പാലില്‍ ഇട്ടു തിളപ്പിച്ചു കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കും
കഴിക്കാം, ഇത് നല്ല പ്രതിരോധ ശേഷി ഉണ്ടാക്കും
കൂടാതെ ആസ്ത്മ, പനി, കഫകെട്ടു ഇവയിലും ഫലപ്രദമാണ്.

എല്ലാ ആമാശയ രോഗങ്ങള്‍ക്കും ഇത് വളരെ ഫലപ്രദമാണ്.
കിഴങ്ങ് കഷായം വെച്ചു കഴിച്ചാല്‍ പെപ്ടിക് അള്‍സര്‍,
ആമാശയത്തിലുണ്ടാകുന്ന നീര്‍ക്കെട്ട് ഇവ ശമിക്കും.

ഇതിന്റെ കിഴങ്ങ് അരച്ച് കുളിക്കുന്നതിനു മുമ്പ്
ശരീരത്തില്‍ പുരട്ടിയാല്‍ ശരീര ദുര്‍ഗന്ധം അകറ്റും.

മുത്തങ്ങാ കിഴങ്ങ്, ചുക്ക്, തിപ്പലി,ആടലോടകത്തിന്‍ വേര്
ഇവ കഷായം വെച്ച് കഴിച്ചാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന
പനിക്ക് ഉത്തമ ഔഷധമാണ്.

ഇത് ദിവസവും കഴിച്ചാല്‍ കൊളസ്ടരോള്‍   നിയന്ത്രിക്കാനാകും.




manoj

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

ഔഷധ സസ്യങ്ങള്‍ (കോവല്‍)






ഔഷധ സസ്യങ്ങള്‍
കോവല്‍
botanical name     : coccinia grandis
family               : cucurbitaceae
sanskrit names     : bimbi, bimbika
English name        : ivy gourd
രസം     : കഷായതിക്തമധുരം
ഗുണം    : ഗുരു
വീര്യം    : ശീതം 
ACTIONS
anti spasmodic
anti periodic
expectorant
മലബന്ധം, ശരീരത്തിനുണ്ടാകുന്ന പുകച്ചില്‍, ല്യൂക്കോറിയ,
ചര്‍മ്മരോഗങ്ങള്‍, പനി ആസ്ത്മ, ചുമ, മഞ്ഞപിത്തം, ഇവയില്‍ ഫലപ്രദമാണ്. 
വേര്, ഇലകള്‍, കായ ഇവ ഔഷധ യോഗ്യമാണ്. 
ഇതിന്റെ വേരിന്റെ ചാറ് അഞ്ചു മുതല്‍ ഇരുപത്തിയഞ്ച് മില്ലി വരെ 
ദിവസം രണ്ടു നേരം കഴിച്ചാല്‍ പ്രമേഹം കുറയുന്നു. 
ഇതിന്റെ ഇല വെളിച്ചെണ്ണയില്‍ ഇട്ടു വെയിലത്ത് വെക്കുക,
അങ്ങിനെ മൂന്നു ദിവസം ആവര്‍ത്തിച്ച  ശേഷം, ആ എണ്ണ
ചര്‍മ്മ രോഗങ്ങളില്‍ പുരട്ടുവാന്‍ ഉപയോഗിക്കാം. 

manoj




ഔഷധ സസ്യങ്ങള്‍ (അമുക്കുരം)





ഔഷധ സസ്യങ്ങള്‍ അമുക്കുരം
botanical name     : withania somnifera
family               : solanaceae

sanskrit name       : aswagandha, varahika, vaajigandha
english name         : wnter chery
രസം     : കഷായതിക്തം
ഗുണം    : ലഘുസ്നിഗ്ധ
വീര്യം : ഉഷ്ണം
ഞരമ്പ്‌ രോഗങ്ങള്‍, വന്ധ്യത ആര്ത്രൈടിസ് ഇവയില്‍ ഫലപ്രദമാണ്.
നല്ല ഒരു ഉത്തെജകൌഷധമാണ് അമുക്കുരം. ശരീര ഭാരം കൂട്ടാനുള്ള കഴിവ് 
ഈ ഓഷധത്തിനുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശരീരത്തിനു
പ്രതിരോധ ശക്തി കൂട്ടുന്നു. ക്ഷീണ ശരീരം ഉള്ളവര്‍ ഇതിന്റെ കിഴങ്ങിന്റെ ചൂര്‍ണം
അഞ്ചു മുതല്‍ പതിനഞ്ചു ഗ്രാം വരെ തുടര്‍ച്ചയായി പതിനഞ്ചു ദിവസം 
കഴിച്ചാല്‍ ശരീര ഭാരം കൂടും. കുട്ടികളുടെ വളര്‍ച്ചക്ക്‌ ഇത്നല്ല ഔഷധമാണ്.  
ചൂര്‍ണ്ണം അഞ്ചു ഗ്രാം ഒരു ഗ്ലാസ്‌ പാലില്‍ ചേര്‍ത്ത് ദിവസവും കഴിക്കുന്നത്‌
ബീജത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും വന്ധ്യത അകറ്റുകയും ചെയ്യും.
അമുക്കുരത്തിന്റെ കിഴങ്ങ് ചുക്കുമായി ചേര്‍ത്തരച്ചു പുരട്ടുന്നത്
നീരിനെ കുറയ്ക്കും. ഒസ്ടിയോ ആര്ത്രൈടിസില്‍ ഇതിന്റെ കിഴങ്ങ് അരച്ച്
പുറമേ പുരട്ടാന്‍  
ഉപയോഗിക്കാം.

    

manoj




ഔഷധ സസ്യങ്ങള്‍ (ആടലോടകം)






ഔഷധ സസ്യങ്ങള്‍
ആടലോടകം
botanical name    : adhatoda vasika
family              : acanthaceae

sanskrit name     : vasha, vashaka, vrisha.
english name       : malabar nut
രസം  : തിക്തകഷായം
ഗുണം  : ലഘു രൂക്ഷം
വീര്യം  : ശീതം 
വിപാകം : കടു
നീര്‍ക്കെട്ട്, നേത്രരോഗങ്ങള്‍, ചുമ, രക്ത ശ്രാവം ഇവയില്‍ ഫലപ്രദമാണ്. 
ഇലയുടെ നീര് ചുമക്കും ആസ്ത്മക്കും ഫലപ്രദമാണ്. മോണ, പൈല്‍സ്, 
പെപ്ടിക് അള്‍സര്‍, ഇവയില്‍ ഉണ്ടാകുന്ന  രക്ത ശ്രാവത്തെ തടയാനുള്ള 
കഴിവ് ഈ ഓഷധത്തിനുണ്ട്. 
ഇത് രക്ത ശുദ്ധിയെ ഉണ്ടാക്കുന്നതും കഫത്തെ ഇളക്കി കളയുന്നതുമാണ്.
ഇതിന്റെ ഇല ആവിയില്‍ വാട്ടി പിഴിഞ്ഞ് എടുത്ത നീര് പതിനഞ്ചു  മില്ലിയും
സമം തേനും ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിച്ചാല്‍ ചുമ ശമിക്കും.

manoj




ഔഷധ സസ്യങ്ങള്‍ ( അടയ്ക്കാമണിയന്‍ )






ഔഷധ സസ്യങ്ങള്‍ 
അടയ്ക്കാമണിയന്‍ botanical name  : saphaeranthus indicus
family                : asteraceae

sanskrit names  : hapusha, mundi, shravani, alambusha, kadamba pushpa
English name      : east indian globe thistle

രസം   : മധുര തിക്തം
ഗുണം  : ലഘു
വീര്യം   : ഉഷ്ണം
വിപാകം : മധുരം

വാത പിത്ത രോഗങ്ങളില്‍ പ്രയോജനപ്രദമാണ്.
എപ്പിലെപ്സി, മൈഗ്രൈന്‍, മഞ്ഞപ്പിത്തം, പനി, ചുമ,
രക്തശ്രാവം, ത്വക് രോഗങ്ങള്‍  ഇവയില്‍ ഫലപ്രദമാണ്.
നാഡികളുടെ തളര്ച്ചക്ക്  നല്ല ഒരു ഔഷധമാണ്.

സമൂലം അരച്ച് പുറമേ പുരട്ടിയാല്‍, ആര്ത്രൈടിസ്,  മന്ത്
ഇവ മൂലമുണ്ടാകുന്ന വേദന ശമിക്കും.

ഇലയുടെ നീര് കുരുമുളക് പൊടിയുമായി ചേര്‍ത്ത് ദിവസം
രണ്ടു നേരം കഴിച്ചാല്‍ മൈഗ്രൈന്‍ ശമിക്കും.



manoj




ഔഷധ സസ്യങ്ങള്‍ ( വള്ളിപ്പാല )





ഔഷധ സസ്യങ്ങള്‍
വള്ളിപ്പാല  
botanical name     : tylophora indica
family               : asclepiadaceae

sanskrit name      : shwasaghni, lathaksheeri
രസം   : തിക്തമധുരകടു
ഗുണം  :  ലഘു
വീര്യം  : ഉഷ്ണം
ചുമ ആസ്ത്മ, ബ്രോന്കൈടിസ്, അതിസാരം, മുറിവുകള്‍,
അള്‍സര്‍, രക്ത ശ്രാവം, ട്യൂമറുകള്‍, രക്താര്‍ബുദം ഇവയില്‍
ഉപയോഗിക്കുന്നു.
സിദ്ധ വൈദ്യ വിധിപ്രകാരം പാമ്പ് വിഷത്തിനെതിരെ പ്രയോഗിക്കാം.
ആസ്ത്മ, ല്യൂക്കൊറിയ ഇവയിലും ഫലപ്രദമാണ്.
  ഇതിന്റെ ഇലയും വേരും കൂടി കഷായം വെച്ച് കഴിക്കുന്നത്‌
പാമ്പ് വിഷത്തിനെതിരെ ഫലപ്രദമായ ഒരു ഔഷധമാണ്.
ല്യൂക്കോരിയായിലും ഇത് പോലെ ഉപയോഗിക്കാം.
ഇതിന്റെ ഇല നിഴലില്‍ ഉണക്കി പൊടിച്ചു സമം ജീരകപ്പൊടിയും ചേര്‍ത്ത്
ഒരു ഗ്രാം മുതല്‍ രണ്ടു ഗ്രാം വരെ ദിവസം രണ്ടു നേരം കഴിച്ചാല്‍
ബ്രോന്കൈല്‍ ആസ്ത്മാ ശമിക്കും.
  ഇതിന്റെ മൂന്നു ഇല വീതം രാവിലെ വെറും വയറ്റില്‍ കഴിക്കുക.
ഇങ്ങിനെ പത്തു ദിവസം കഴിച്ചാല്‍ ബ്രോന്കൈല്‍ ആസ്ത്മ ശമിക്കും.
  ഇങ്ങിനെ കഴിക്കുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ ചിലര്‍ക്ക്, ചെറിയ രീതിയില്‍ ദഹനക്കേട്, വമിറ്റിംഗ്, ചൊറിച്ചില്‍ ഇവ അനുഭവപ്പെടാറുണ്ട്.
ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക
   
  

       manoj




ഔഷധ സസ്യങ്ങള്‍ ( ശംഖുപുഷ്പം )





ഔഷധ സസ്യങ്ങള്‍
ശംഖുപുഷ്പം
botanical name     : clitoria ternatea
family               : fabaceae

sanskrit              : shamkhupushpam, aparajitha, girikarnnika

രസം     : തിക്തം
ഗുണം    : ലഘുരൂക്ഷം
വീര്യം    : ഉഷ്ണം

മൈഗ്രൈന്‍, ത്വക് രോഗങ്ങള്‍, ബ്രോന്കൈടിസ്, ആസ്ത്മ, ക്ഷയം,
അള്‍സര്‍, പനി, മഞ്ഞപിത്തം, ഇവയില്‍ ഫലപ്രദമാണ്.
മന്ത് രോഗത്തില്‍ ഇതിന്റെ വേര് അരച്ച് ഒന്ന് മുതല്‍ രണ്ടു ഗ്രാം വരെ
രണ്ടു നേരം കഴിച്ചാല്‍ ശമനം കിട്ടും.
  നീരിനു ഇതിന്റെ ഇലയും ഉപ്പും കൂടി അരച്ച് പുറമേ പുരട്ടിയാല്‍
ശമനം കിട്ടും. വേര് അരച്ച് ഒന്ന് മുതല്‍ രണ്ടു ഗ്രാം വരെ നെയ്യില്‍ ചേര്‍ത്ത്
ദിവസം രണ്ടു നേരം കഴിച്ചാല്‍ ഓര്‍മ്മ ശക്തിക്കും ബുദ്ധിശക്തിക്കും നല്ലതാണ്.
ഗോയിടര്‍ രോഗത്തിലും ഇങ്ങിനെ ഉപയോഗിക്കാം.
വേര് കഷായം വെച്ച് കഴിക്കുന്നത്‌ മൂത്രാശയരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
വേര് ഉണക്കിപൊടിച്ച്‌ ഒന്ന് മുതല്‍ രണ്ടുഗ്രാം വരെ രണ്ടു നേരം കഴിക്കുന്നത്‌
ദാഹനകുരവ്, നേത്രരോഗങ്ങള്‍, ല്യൂക്കൊറിയ ഇവയില്‍ ഫലപ്രദമാണ്.










manoj




ഔഷധ സസ്യങ്ങള്‍ ( ഇഞ്ചി )





ഔഷധ സസ്യങ്ങള്‍ ഇഞ്ചി
botanical name       : zingiber officinale
family                 : zingiberaceae

sanskrit name         : aardraka, mahoushadhi
english name           : ginger

രസം  : കടു
ഗുണം  : ഗുരു രൂക്ഷം
വീര്യം  : ഉഷ്ണം
വിപാകം  : മധുരം

ACTIONS
anti inflammatory
anti spasmodic
expectorant
carminative

കഫ വാത രോഗങ്ങളില്‍ ഫലപ്രദമാണ്. ശരീരവേദന, ആസ്ത്മ,
ചുമ, ചര്‍ദ്ദി, നീര്കെട്ടു ഇവയില്‍ ഫലപ്രദമാണ്.
ഇഞ്ചിയും അതുണക്കി ഉണ്ടാക്കുന്ന ചുക്കും വളരെ ഗുണമുള്ളതാണ്.
തുടര്‍ച്ചയായി എക്കിട്ടം (എക്കിള്‍) ഉണ്ടാവുമ്പോള്‍ ഒന്ന് മുതല്‍ രണ്ടു ഗ്രാം
വരെ ചുക്ക് പൊടി തേനില്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം
കഴിച്ചാല്‍ ശമാനമുണ്ടാകുന്നു.

  ചുക്ക്, ജീരകം, കല്‍ക്കണ്ടം ഇവ പൊടിച്ചു എടുത്തു ഒരുഗ്രാം മുതല്‍
രണ്ടു ഗ്രാം വരെ ദിവസം മൂന്നോ നാലോ നേരം കഴിച്ചാല്‍ ചുമ കുറയും.

  ഇഞ്ചിയുടെ നീര് ഒന്ന് മുതല്‍ രണ്ടു ടീസ്പൂണ്‍ വരെ രണ്ടു നേരം കഴിച്ചാല്‍
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ശമിക്കുന്നു.

  മുട്ടിലുണ്ടാകുന്ന നീരിനു ഇഞ്ചി അരച്ച് പുരട്ടിയാല്‍ ശമനം കിട്ടും.
ചുക്ക് കഷായം വെച്ച് കഴിച്ചാല്‍ പനി ചര്‍ദ്ദി, ഉദരരോഗങ്ങള്‍ ഇവ ശമിക്കും.




manoj

ബ്ലോഗ് ആര്‍ക്കൈവ്