2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ഔഷധ സസ്യങ്ങള്‍ ( മഞ്ഞള്‍ )





ഔഷധ സസ്യങ്ങള്‍
മഞ്ഞള്‍
botanical name     :  curcuma longa
family               : zingiberaceae

sanskrit name       : haridra, varavarnnini
english name         : turmeric

രസം   : തിക്ത കടു
ഗുണം   : ഗുരുസ്നിഗ്ധ
വീര്യം    : ഉഷ്ണം

actions:
anti inflammatory
anti tumour
carminative
hepato protective
blood purifier
anti oxident

  കഫ പിത്ത രോഗങ്ങളില്‍ ഉപയോഗിക്കാം. ത്വക് രോഗങ്ങള്‍,
വ്രണങ്ങള്‍, മുറിവുകള്‍, അലര്‍ജി, ചുമ, ആസ്ത്മ, രക്ത സ്രാവം, ഇവയില്‍
ഫലപ്രദമാണ്.
ഇതിന്റെ കിഴങ്ങ് ഉണക്കി പൊടിച്ചത്, ദിവസവും അഞ്ചു ഗ്രാം
വീതം ഉള്ളില്‍ കഴിക്കുകയും, ശരീരത്തില്‍ തേച്ചു കുളിക്കുകയും ചെയ്‌താല്‍
ശരീരത്തിന് തിളക്കവും സൗന്ദര്യവും കൂടുന്നു. ഫന്ഗല്‍  ഇന്ഫെക്ഷനില്‍ ഇതിന്റെ
കിഴങ്ങ് neem oil ഉമായി ചേര്‍ത്ത് അരച്ച് പുരട്ടാം.

    ദിവസവും രാവിലെ ഒരു നുള്ള് മഞ്ഞള്‍ പൊടി ഒരു ഗ്ലാസ് പാലില്‍
ചേര്‍ത്ത് കഴിച്ചാല്‍, രക്ത ശുദ്ധി വരുത്തുകയും, ഒരു ആന്റി ഒക്സിടന്റ്റ് ആയി
പ്രവര്‍ത്തിക്കുകയും ചെയ്യും. ആസ്ത്മ രോഗികള്‍ക്ക് ഇതില്‍ ഒരു നുള്ള്
കുരുമുളക് പൊടി കൂടി ചേര്‍ത്ത് ദിവസവും ഉപയോഗിക്കാം.

  വ്രണങ്ങളില്‍ ഇതിന്റെ കിഴങ്ങ് അരച്ച് പുരട്ടാം. എട്ടു കാലി, തേള്‍ ഇവയുടെ
കടിയേറ്റ ഭാഗത്ത്‌ പച്ചമഞ്ഞള്‍ അരച്ച് പുരട്ടാം.
  നല്ല ഒരു ലിവര്‍ ടോണിക്കും കൂടിയാണ് മഞ്ഞള്‍.

  
     

manoj




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് ആര്‍ക്കൈവ്