2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ഔഷധ സസ്യങ്ങള്‍ ( തിപ്പലി )





ഔഷധ സസ്യങ്ങള്‍
തിപ്പലി
botanical name          : piper longum
family                         : piperaceae

sanskrit name             : pippali, maagadhi, krishna.
english name                : long പെപ്പെര്‍

രസം    : തിക്തകടൂ
ഗുണം   : ലഘുരൂക്ഷം
വീര്യം    : ഉഷ്ണം

ACTIONS
carminative
expetorant
stomachic
സ്ടിമുലന്റ്റ്

വേദന, ആര്ത്രൈടിസ്, ആസ്ത്മ, ബ്രോന്കൈടിസ്, പനി ഇവയില്‍
ഫലപ്രദമാണ്.
    ഇതിന്റെ വേര് പാലില്‍ അരച്ച് കഴിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന
ച്ചുട്ടുനീട്ടല്‍ ശമിക്കും. സിദ്ധൌഷധമായ തിപ്പലീരസായണം ചുമക്കും
മറ്റു ശ്വാസകൊശരോഗങ്ങല്‍ക്കും വളരെ ഫലപ്രദമാണ്.
    ചുക്ക്, കുരുമുളക്, തിപ്പലി ഇവ മൂന്നും സമമായി ചേര്‍ത്ത് പൊടിച്ചുണ്ടാക്കുന്ന
ത്രികടൂ ചൂര്‍ണ്ണം വിശപ്പിനെ ഉണ്ടാക്കുന്നതും കഫത്തെ ഇളക്കികളയുന്നതും  ആണ്.
ഈ ചൂര്‍ണ്ണം കഫ വാത പിത്ത രോഗങ്ങളെ ശമിപ്പിക്കുന്നതുമാണ്.

   എട്ടു ഗ്രാം തിപ്പലി ചൂര്‍ണ്ണം മുന്നൂറ്റമ്പത് മില്ലി പാലില്‍ ചേര്‍ത്ത് തിളപ്പിച്ച്‌
കഴിച്ചാല്‍ ചുമ ശമിക്കും.
    ഒരു ഗ്രാം മുതല്‍ രണ്ടു ഗ്രാം വരെ തിപ്പലി ചൂര്‍ണ്ണം നെയ്യില്‍ ചേര്‍ത്ത് മൂപ്പിച്ചു
കഴിച്ചാല്‍ ചുമയും ജലദോഷവും ശമിക്കും.
    ദഹനക്കേട് മൂലമുണ്ടാകുന്ന വയറിളക്കത്തിന് ആറ് ഗ്രാം തിപ്പലി ചൂര്‍ണ്ണം
ഇരുനൂറു മില്ലി മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ ശമിക്കും.










manoj

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് ആര്‍ക്കൈവ്