2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

ഔഷധ സസ്യങ്ങള്‍ (കറുക)

ഔഷധ സസ്യങ്ങള്‍
കറുക


botanical name    :  cynodon dactylon
family              : gramineae
sanskrit name      : neela durva, durva
english name        : bhama grass

ACTIONS
astringent
diuretic
styptic
anti diarrhoeal

രസം   : കഷായ മധുര
ഗുണം   : ഗുരു സ്നിഗ്ധ
വീര്യം   : ശീതം

കഫ പിത്ത രോഗങ്ങള്‍, ശരീരത്തിനുണ്ടാകുന്ന പുകച്ചില്‍
മൂത്രത്തില്‍ കൂടി രക്തം പോവുക, മുറിവുകള്‍, തലവേദന
ഉദര രോഗങ്ങള്‍ ഇവയില്‍ ഫലപ്രദമാണ്.

ഇതിന്റെ നീര് നേത്ര രോഗങ്ങള്‍ക്കും നാസാരോഗങ്ങള്‍ക്കും
ഫലപ്രദമാണ്.
ഫംഗല്‍ ഇന്‍ഫെക്ഷന്‍, ത്വക് രോഗങ്ങള്‍ ഇവയില്‍ കറുകയും
മഞ്ഞളും ചേര്‍ത്ത്  അരച്ച് പുരട്ടിയാല്‍ ഫലപ്രദമാണ്.

ഇത് അരച്ച് പാലില്‍ ചേര്‍ത്ത് തിളപ്പിച്ച്‌ കഴിച്ചാല്‍
രക്ത ശ്രാവതോട് കൂടിയ അര്‍ശസ് ശമിക്കും.

ഇത് സമൂലം ചതച്ചു എടുക്കുന്ന നീര് നാടീ വ്യൂഹത്തെ
ശക്തി പെടുത്തും. ഉന്മാദം തുടങ്ങിയ മാനസിക
രോഗങ്ങള്‍ക്കും ഫലപ്രദമാണ്.

ഇത് കഷായം വെച്ച് അതിന്റെ പകുതി അളവില്‍ വെറ്റില നീരും,
നാലിലൊന്ന് അളവില്‍ കുരുമുളക് പൊടിയും ചേര്‍ത്ത് കഴിച്ചാല്‍
രക്തം ശുദ്ധിയാകും.





manoj

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് ആര്‍ക്കൈവ്