2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

ഔഷധ സസ്യങ്ങള്‍ ( ഇഞ്ചി )





ഔഷധ സസ്യങ്ങള്‍ ഇഞ്ചി
botanical name       : zingiber officinale
family                 : zingiberaceae

sanskrit name         : aardraka, mahoushadhi
english name           : ginger

രസം  : കടു
ഗുണം  : ഗുരു രൂക്ഷം
വീര്യം  : ഉഷ്ണം
വിപാകം  : മധുരം

ACTIONS
anti inflammatory
anti spasmodic
expectorant
carminative

കഫ വാത രോഗങ്ങളില്‍ ഫലപ്രദമാണ്. ശരീരവേദന, ആസ്ത്മ,
ചുമ, ചര്‍ദ്ദി, നീര്കെട്ടു ഇവയില്‍ ഫലപ്രദമാണ്.
ഇഞ്ചിയും അതുണക്കി ഉണ്ടാക്കുന്ന ചുക്കും വളരെ ഗുണമുള്ളതാണ്.
തുടര്‍ച്ചയായി എക്കിട്ടം (എക്കിള്‍) ഉണ്ടാവുമ്പോള്‍ ഒന്ന് മുതല്‍ രണ്ടു ഗ്രാം
വരെ ചുക്ക് പൊടി തേനില്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം
കഴിച്ചാല്‍ ശമാനമുണ്ടാകുന്നു.

  ചുക്ക്, ജീരകം, കല്‍ക്കണ്ടം ഇവ പൊടിച്ചു എടുത്തു ഒരുഗ്രാം മുതല്‍
രണ്ടു ഗ്രാം വരെ ദിവസം മൂന്നോ നാലോ നേരം കഴിച്ചാല്‍ ചുമ കുറയും.

  ഇഞ്ചിയുടെ നീര് ഒന്ന് മുതല്‍ രണ്ടു ടീസ്പൂണ്‍ വരെ രണ്ടു നേരം കഴിച്ചാല്‍
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ശമിക്കുന്നു.

  മുട്ടിലുണ്ടാകുന്ന നീരിനു ഇഞ്ചി അരച്ച് പുരട്ടിയാല്‍ ശമനം കിട്ടും.
ചുക്ക് കഷായം വെച്ച് കഴിച്ചാല്‍ പനി ചര്‍ദ്ദി, ഉദരരോഗങ്ങള്‍ ഇവ ശമിക്കും.




manoj

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് ആര്‍ക്കൈവ്