2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

ഔഷധ സസ്യങ്ങള്‍ ( വള്ളിപ്പാല )





ഔഷധ സസ്യങ്ങള്‍
വള്ളിപ്പാല  
botanical name     : tylophora indica
family               : asclepiadaceae

sanskrit name      : shwasaghni, lathaksheeri
രസം   : തിക്തമധുരകടു
ഗുണം  :  ലഘു
വീര്യം  : ഉഷ്ണം
ചുമ ആസ്ത്മ, ബ്രോന്കൈടിസ്, അതിസാരം, മുറിവുകള്‍,
അള്‍സര്‍, രക്ത ശ്രാവം, ട്യൂമറുകള്‍, രക്താര്‍ബുദം ഇവയില്‍
ഉപയോഗിക്കുന്നു.
സിദ്ധ വൈദ്യ വിധിപ്രകാരം പാമ്പ് വിഷത്തിനെതിരെ പ്രയോഗിക്കാം.
ആസ്ത്മ, ല്യൂക്കൊറിയ ഇവയിലും ഫലപ്രദമാണ്.
  ഇതിന്റെ ഇലയും വേരും കൂടി കഷായം വെച്ച് കഴിക്കുന്നത്‌
പാമ്പ് വിഷത്തിനെതിരെ ഫലപ്രദമായ ഒരു ഔഷധമാണ്.
ല്യൂക്കോരിയായിലും ഇത് പോലെ ഉപയോഗിക്കാം.
ഇതിന്റെ ഇല നിഴലില്‍ ഉണക്കി പൊടിച്ചു സമം ജീരകപ്പൊടിയും ചേര്‍ത്ത്
ഒരു ഗ്രാം മുതല്‍ രണ്ടു ഗ്രാം വരെ ദിവസം രണ്ടു നേരം കഴിച്ചാല്‍
ബ്രോന്കൈല്‍ ആസ്ത്മാ ശമിക്കും.
  ഇതിന്റെ മൂന്നു ഇല വീതം രാവിലെ വെറും വയറ്റില്‍ കഴിക്കുക.
ഇങ്ങിനെ പത്തു ദിവസം കഴിച്ചാല്‍ ബ്രോന്കൈല്‍ ആസ്ത്മ ശമിക്കും.
  ഇങ്ങിനെ കഴിക്കുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ ചിലര്‍ക്ക്, ചെറിയ രീതിയില്‍ ദഹനക്കേട്, വമിറ്റിംഗ്, ചൊറിച്ചില്‍ ഇവ അനുഭവപ്പെടാറുണ്ട്.
ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക
   
  

       manoj




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് ആര്‍ക്കൈവ്