2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

ഔഷധ സസ്യങ്ങള്‍ (കൂവളം)





ഔഷധ സസ്യങ്ങള്‍
കൂവളം


botanical name    : aegle marmelos
family              : rutaceae
sanskrit name      : vilva, sailoosha, shreefala, sadafala.
english name        : bael tree

രസം   : കഷായ തിക്ത
ഗുണം   : ലഘു രൂക്ഷ
വീര്യം   : ഉഷ്ണം

കഫ വാത രോഗങ്ങള്‍, ശരീര വേദന, വിഷം,
ഡയേറിയ, വയറിളക്കം, ചര്‍ദ്ദി, പ്രമേഹം,
ഇവയില്‍ ഫലപ്രദമാണ്.

ഇലകള്‍ പ്രമേഹം, ചുമ, ആസ്ത്മ, നീര്‍ക്കെട്ട്
ഇവയെകുരക്കുന്നതും, ഫലം മലബന്ധം കുറയ്ക്കുന്നതും
ആണ്.

ദശമൂലത്തില്‍ ഉള്‍പ്പെടുന്ന ഉത്തമ ആയുര്‍വേദ ഔഷധമാണ്
കൂവളം. വിദേശ കാര്‍ഷിക സര്‍വകലാ ശാലകള്‍ കൂവളത്തെ
പ്രത്യേകം പരിഗണിച്ചു വരുന്നു.
കൂവളത്തിന്റെ ഇല ചേര്‍ത്ത് കാച്ചിയ എണ്ണ ചെവിയില്‍ ഉണ്ടാകുന്ന
രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
ഇത് ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന, പഴുപ്പ്, ഇവ
ശമിക്കുന്നു.
അമാവാസി  നാളില്‍ പ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
ഈ വൃക്ഷതെയും ബാധിക്കുമെന്നതിനാല്‍ ഈ ദിവസം
ഓഷധതിനായി ഇതിന്റെ ഇലകള്‍ ശേഖരിക്കുവാന്‍ പാടില്ല.

അര്‍ബുദ ക ഹികില്സയില്‍ കൂവള സത്ത് പ്രയോജന പ്രദമാണെന്ന്  ജപ്പാനില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിടിട്ടുണ്ട്,

എക്സ് റെ തുടങ്ങിയ വൈദ്യുത കാന്തിക തരംഗങ്ങള്‍
മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന ദോഷങ്ങളെ അകറ്റാന്‍
കൂവളത്തില്‍ നിന്നും അരിഷ്ട വിധി പ്രകാരം തയാറാക്കുന്ന സത്തിന്  കഴിവുണ്ട്.

ഇതിന്റെ ഫലം ശീതവും ലാക്സട്ടീവും  ആണ്.
രക്ത ശ്രാവം, മറ്റു ശ്രാവങ്ങള്‍ ഇവയെ തടയാനുള്ള
കഴിവുണ്ട്. വയറിന്റെ പേശികള്‍ക്ക് ബലം കൂട്ടുകയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ചെയ്യും.

ഇതിന്റെ ഇലകള്‍ പെപ്ടിക് അള്‍സറിനു വളരെ ഫലപ്രദമാണ്. ഇലകള്‍ വെള്ളത്തില്‍ ഒരു രാത്രി ഇട്ടു വെച്ച ശേഷം അരിച്ചെടുത്ത്, വെറും വയറ്റില്‍ കുടിക്കുക. ഇങ്ങിനെ രണ്ടു മൂന്നു ആഴ്ച തുടര്‍ന്നാല്‍ അള്‍സര്‍ ശമിക്കും.

ഇലകളിലുള്ള ടാനിന്‍ എന്ന ഘടകം വയറിനുള്ളിലെ നീരിനെ കുറക്കുകയും വ്രണങ്ങളെ ഉണക്കുകയും ചെയ്യും.

ഇതിന്റെ വേരിന്റെ ഒരു കഷണം എടുത്തു വേപ്പെണ്ണയില്‍ മുക്കി
ആ അറ്റം കത്തിക്കുക, കത്തുന്ന അറ്റത്ത്‌ നിന്നും ഇറ്റി വീഴുന്ന
എണ്ണ എടുത്തു തണുത്ത ശേഷം ചെവിയില്‍ ഒഴിച്ചാല്‍ ചെവിക്കുണ്ടാകുന്ന വേദന നീര്കെട്ടു പഴുപ്പ് ഇവ ശമിക്കും.

ഇതിന്റെ ഇലയുടെ നീര് എടുത്തു സമം നല്ലെണ്ണയും ചേര്‍ത്ത്
ചൂടാക്കി അതില്‍ മൂന്നോ നാലോ കുരുമുളക്, അര ടീ സ്പൂണ്‍ കരിംജീരകം ഇവ പൊടിച്ചു ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചു കുളിച്ചാല്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന പനി, ചുമ ഇവ ശമിക്കും.


ഇതിന്റെ വേര്, തൊലി, ഫലം, ഇല ഇവ ഓഷധത്തിനായി ഉപയോഗിക്കുന്നു.

ദശമൂലാരിഷ്ടം, വില്വാദി ലേഹം, വില്വാദി ഗുളിക എന്നിവ ഇത് ചേരുന്ന ചില ആയുര്‍വേദ ഔഷധങ്ങളാണ്.









manoj












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് ആര്‍ക്കൈവ്