2011, മാർച്ച് 14, തിങ്കളാഴ്‌ച

ഔഷധ സസ്യങ്ങള്‍ (വയമ്പ്)

ഔഷധ സസ്യങ്ങള്‍
വയമ്പ്
botanical name   : acorus calamus
family             : acoraceae
sanskrit name     : വചാ, ഉഗ്രഗന്ധ
english name       : sweet flag

ACTIONS
stomachic
anti periodic
disinfectant

രസം  : കടു തിക്തം
ഗുണം  : ലഘു തീക്ഷ്ണ
വീര്യം  : ഉഷ്ണം

നല്ല ഒരു brain tonic ഉം വിശപ്പിനെ ഉണ്ടാക്കുന്നതും ആണ്.
ബ്രോന്കൈടിസ്, സൈനസൈടിസ് ഇവയിലും ഫലപ്രദമാണ്.
ചെറിയ അളവില്‍ കഴിച്ചാല്‍ അസിഡിറ്റി ഇല്ലാതാക്കുകയും
കൂടിയ അളവില്‍ ദഹന രസങ്ങളെ കൂടുതലായി ഉണ്ടാക്കുകയും
ചെയ്യും. വളരെ കൂടുതല്‍ അളവില്‍ ഉപയോഗിച്ചാല്‍ ചര്‍ദ്ദി
ഉണ്ടാക്കും.
fitz ഇല്‍ ഇതിന്റെ കിഴങ്ങ് പൊടിച്ചത് തേന്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍
വളരെ ഫലപ്രദമാണ്. ഇത് കഴിക്കുമ്പോള്‍ പാല്‍ മാത്രം
ഭക്ഷണമായി ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം കിട്ടും.

വയമ്പും ഇരട്ടി മധുരവും കൂടി കഷായം വെച്ചു
കൊടുത്താല്‍ കുട്ടികളിലുണ്ടാകുന്ന പനി, ചുമ വയറുവേദന ഇവയില്‍
ഫലപ്രദമാണ്.

ചെറിയ കുട്ടികള്‍ക്ക്  ഇത് ഒരു ഉത്തമ ഔഷധമാണ്.
സംസാരിക്കാനുള്ള കഴിവ്, കാഴ്ച ശക്തി പൌരുഷം ഇവ ഉണ്ടാക്കുന്നു.

ഇതിന്റെ കിഴങ്ങ് പൊടിച്ചത് ദിവസം രണ്ടു നേരം നൂറു മുതല്‍
എഴുനൂറു മില്ലി ഗ്രാം വരെ കൊടുത്താല്‍ നാടീ വ്യൂഹം ശക്തിപ്പെടുന്നു.

ഒരു ഗ്രാമില്‍ കൂടുതല്‍ കഴിച്ചാല്‍ ചര്‍ദ്ദി ഉണ്ടാക്കും.

വയമ്പ് കായം അതിവിടയം ചുക്ക് ഇവ കഷായം വെച്ച് കഴിച്ചാല്‍
ദഹനക്കേട് ശമിക്കും.

treatment is based on complete physical examination of the
patient. this article is purely ment for information only.

have a nice day.......

manoj 

 

2011, മാർച്ച് 5, ശനിയാഴ്‌ച

ഔഷധ സസ്യങ്ങള്‍ (കൊടിത്തൂവ)

ഔഷധ സസ്യങ്ങള്‍

കൊടിത്തൂവ


botanical name     : tragia incolucrata
family               : euphorbiaceae
sanskrit name       : dusparsha, duralabha, yavasa
english name         : stinging nettle

രസം   : കടു തിക്ത മധുര കഷായ
ഗുണം  : ലഘു സ്നിഗ്ധ
വീര്യം  : ശീതം
വിപാകം  : കടു

ACTIONS
diaphoretic
blood purifier
anti vatha
anti asthmatic

പിത്ത രോഗങ്ങള്‍ മലബന്ധം, പ്രമേഹം
ത്വക് രോഗങ്ങള്‍ ചര്‍ദ്ദി തലവേദന ഇവയില്‍
ഫലപ്രദമാണ്.

ഇതിന്റെ വേര് ചതച്ചു ഉണ്ടാക്കുന്ന കഷായം
പനി, ചുമ, ശ്വാസകോശ രോഗങ്ങള്‍ ഇവയില്‍
ഫലപ്രദമാണ്.

ഇതിന്റെ വേരും പച്ച മഞ്ഞളും തുളസിയിലയും
ചേര്‍ത്ത് അരച്ച്ച്ചുണ്ടാക്കുന്ന പേസ്റ്റു ത്വക് രോഗങ്ങള്‍ക്ക്
ലേപനം ചെയ്യാം.

മുടി കൊഴിച്ച്ചിലിനു ഇതിന്റെ കായ അരച്ചത് പുരട്ടിയാല്‍
ശമനം കിട്ടും.

ഇത് സമൂലം കഷായം വെച്ചത് നല്ല ഒരു blood purifier
ആണ്. ഇത് നെയ്യോ പാലോ ചേര്‍ത്ത് കഴിച്ചാല്‍ വളരെ
ഫലപ്രദമാണ്.

ഇത് സമൂലം കഷായം വെച്ചത് തൃകടൂ ചൂര്‍ണ്ണം ചേര്‍ത്ത്
കഴിച്ചാല്‍ എല്ലാ ശ്വാസ കോശ രോഗങ്ങള്‍ക്കും
ഫലപ്രദമാണ്.

treatment is based on complete physical examination
of the patient. the content given in this article is
purely meant for information only.


 

 


manoj

2011, മാർച്ച് 2, ബുധനാഴ്‌ച

ഔഷധ സസ്യങ്ങള്‍ (കിരിയാത്ത്)

ഔഷധ സസ്യങ്ങള്‍
കിരിയാത്ത്




botanical name    : andrographis paniculata
family              : acanthaceae
sanskrit name      : bhoonimba, kiratha, kanda thiktha
english name        : king of bitter

ACTIONS
astringent
anodyne
anti spasmodic
hepato tonic
stomachic

രസം   : തിക്ത
ഗുണം    : ലഘു രൂക്ഷ
വീര്യം   : ഉഷ്ണം

തൃദോഷ ശമനം ആണ്.(വാതം, പിത്തം, കഫം)
അതിസാരം, കോളറ, ഇന്ഫ്ലുവേന്സാ, ബ്രോന്കൈടിസ്,
ത്വക് രോഗങ്ങള്‍, പുകച്ചില്‍, നീര്‍ക്കെട്ട്, ചൊറിച്ചില്‍
അര്‍ശസ്, ഗോണോറിയ , മഞ്ഞ പിത്തം, കരള്‍ രോഗങ്ങള്‍
ഇവയില്‍ ഫലപ്രദമാണ്.

പാമ്പ് വിഷത്തിനെതിരെ പ്രവര്‍ത്തിക്കുന്നു.

ഇത് സമൂലം കഷായം വെച്ചു ദിവസം രണ്ടു നേരം കഴിച്ചാല്‍
വാത രോഗങ്ങള്‍, പനി, കരള്‍ രോഗങ്ങള്‍ ഇവ ശമിക്കും.

കിട്ടികള്‍ക്കുണ്ടാകുന്ന  കരള്‍ രോഗങ്ങള്‍ക്ക് ഇതിന്റെ നീര് സമം
തേന്‍ ചേര്‍ത്ത് കൊടുത്താല്‍ ഫലപ്രദമാണ്.

കിരിയാത്ത്, കടുക് രോഹിണി, ആടലോടകം ഇവ കഷായം
വെച്ചു പത്ത് മുതല്‍ ഇരുപതു മില്ലി വരെ ദിവസ്സം രണ്ടു നേരം
കഴിച്ചാല്‍ എല്ലാ വിധ പനികളും ശമിക്കും.

കിരിയാത്ത്, രാമച്ചം, കറുവ പട്ട ഇവ സമം ചേര്‍ത്ത് ഉണ്ടാക്കുന്ന
കഷായം പതിനഞ്ചു മുതല്‍ മുപ്പതു മില്ലി വരെ ദിവസം രണ്ടു നേരം
കഴിച്ചാല്‍ പനി ചുമ ഇവ ശമിക്കും.

ചിക്കുന്‍ ഗുനിയയിലും ഇത് വളരെ ഫലപ്രദമാണ്.

രക്ത ശുദ്ധി വരുത്തുന്നതിന് ഇതിന്റെ കഷായമോ നീരോ
കഴിക്കാവുന്നതാണ്.

ഇത് കഷായം വെച്ചു കഴിച്ചാല്‍ rheumatoid arthritis ശമിക്കും.

(treatment is based on complete physical examination of
the patient. This article is purely meant for information
only.)

have a nice day.......


manoj