2011, മാർച്ച് 2, ബുധനാഴ്‌ച

ഔഷധ സസ്യങ്ങള്‍ (കിരിയാത്ത്)

ഔഷധ സസ്യങ്ങള്‍
കിരിയാത്ത്




botanical name    : andrographis paniculata
family              : acanthaceae
sanskrit name      : bhoonimba, kiratha, kanda thiktha
english name        : king of bitter

ACTIONS
astringent
anodyne
anti spasmodic
hepato tonic
stomachic

രസം   : തിക്ത
ഗുണം    : ലഘു രൂക്ഷ
വീര്യം   : ഉഷ്ണം

തൃദോഷ ശമനം ആണ്.(വാതം, പിത്തം, കഫം)
അതിസാരം, കോളറ, ഇന്ഫ്ലുവേന്സാ, ബ്രോന്കൈടിസ്,
ത്വക് രോഗങ്ങള്‍, പുകച്ചില്‍, നീര്‍ക്കെട്ട്, ചൊറിച്ചില്‍
അര്‍ശസ്, ഗോണോറിയ , മഞ്ഞ പിത്തം, കരള്‍ രോഗങ്ങള്‍
ഇവയില്‍ ഫലപ്രദമാണ്.

പാമ്പ് വിഷത്തിനെതിരെ പ്രവര്‍ത്തിക്കുന്നു.

ഇത് സമൂലം കഷായം വെച്ചു ദിവസം രണ്ടു നേരം കഴിച്ചാല്‍
വാത രോഗങ്ങള്‍, പനി, കരള്‍ രോഗങ്ങള്‍ ഇവ ശമിക്കും.

കിട്ടികള്‍ക്കുണ്ടാകുന്ന  കരള്‍ രോഗങ്ങള്‍ക്ക് ഇതിന്റെ നീര് സമം
തേന്‍ ചേര്‍ത്ത് കൊടുത്താല്‍ ഫലപ്രദമാണ്.

കിരിയാത്ത്, കടുക് രോഹിണി, ആടലോടകം ഇവ കഷായം
വെച്ചു പത്ത് മുതല്‍ ഇരുപതു മില്ലി വരെ ദിവസ്സം രണ്ടു നേരം
കഴിച്ചാല്‍ എല്ലാ വിധ പനികളും ശമിക്കും.

കിരിയാത്ത്, രാമച്ചം, കറുവ പട്ട ഇവ സമം ചേര്‍ത്ത് ഉണ്ടാക്കുന്ന
കഷായം പതിനഞ്ചു മുതല്‍ മുപ്പതു മില്ലി വരെ ദിവസം രണ്ടു നേരം
കഴിച്ചാല്‍ പനി ചുമ ഇവ ശമിക്കും.

ചിക്കുന്‍ ഗുനിയയിലും ഇത് വളരെ ഫലപ്രദമാണ്.

രക്ത ശുദ്ധി വരുത്തുന്നതിന് ഇതിന്റെ കഷായമോ നീരോ
കഴിക്കാവുന്നതാണ്.

ഇത് കഷായം വെച്ചു കഴിച്ചാല്‍ rheumatoid arthritis ശമിക്കും.

(treatment is based on complete physical examination of
the patient. This article is purely meant for information
only.)

have a nice day.......


manoj






 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ