2011, ജനുവരി 31, തിങ്കളാഴ്‌ച

ഔഷധ സസ്യങ്ങള്‍ (അമൃത്)

ഔഷധ സസ്യങ്ങള്‍

ചിറ്റ്അമൃത്

botanical name    : tinospora cordifolia
family              : minispermaceae

sanskrit name      : guloochi, gudoochi, amrutha

ACTIONS
aphrodisiac
anti-diabetic
alternative
anti-rheumatic
anti-inflammatory
anti-pyretic

ഇത് സമൂലം ഇടിച്ചു പിഴിഞ്ഞെടുക്കുന്ന നീര്
രണ്ടു മുതല്‍ മൂന്നു ഔന്‍സ് വരെ ദിവസം മൂന്നു
നേരം ഭക്ഷണത്തിന് മുമ്പ് കഴിച്ചാല്‍ രക്തത്തിലെ
ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ കഴിയും.

ഇല തീയില്‍ ചൂടാക്കി വ്രണങ്ങളില്‍ പതിച്ചു
വെച്ചാല്‍ ശമനം കിട്ടും.

ഇത് സമൂലം ചതച്ചു കഷായം വെച്ച് കഴിച്ചാല്‍
പനിക്ക് അത്യുത്തമമാണ്.

പര്‍പ്പടക പുല്ലു, ചന്ദനം ചുക്ക്, മുത്തങ്ങ കിഴങ്ങ് ഇവ
ചതച്ചു കഷായം വെച്ച് ദിവസം രണ്ടു നേരം കഴിച്ചാല്‍
ലൈംഗിക രോഗങ്ങള്‍, പ്രമേഹം, ത്വക് രോഗങ്ങള്‍
മഞ്ഞപിത്തം, ചുമ എന്നിവ ശമിക്കും.

ഇതിന്റെ നീര് ദിവസവും മൂന്നു നേരം കഴിച്ചാല്‍  aids
രോഗികളില്‍ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും അവര്‍ക്ക്
ആയുസ്സ്  വര്‍ദ്ധിക്കുകയും ചെയ്യും.

ആര്ത്രൈടിസില്‍ ഇതിന്റെ നീര് ദിവസം രണ്ടു നേരം
കഴിച്ചാല്‍ ഫലപ്രദമാണ്.

ഇത് ചേര്‍ന്ന ചില യോഗങ്ങള്‍: അമൃതാരിഷ്ടം,
അമൃതോത്തരം കഷായം എന്നിവയാണ്.
കൂടാതെ ധാരാളം ആയുര്‍വേദ മരുന്നുകളില്‍
പ്രധാന ഘടകമാണ് ചിറ്റ് അമൃത്.




manoj

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ