2011, ജനുവരി 31, തിങ്കളാഴ്‌ച

ഔഷധ സസ്യങ്ങള്‍ (തുമ്പ)










ഔഷധ സസ്യങ്ങള്‍
തുമ്പ
botanical name    : leucas aspera
family                  : lamiaceae
sanskrit               : dronapushpi
english                 : leucas
ACTIONS
expectorant
stimulant
laxative
anthelmintic
നാസാ രോഗങ്ങളിലും, ചുമ, ജലദോഷം, സൈനസൈടിസ്, പാമ്പ് വിഷം
എന്നിവയിലും ഫലപ്രദമാണ്.
തുമ്പ സമൂലം ചതച്ചു, വെള്ളത്തിലിട്ടു തിളപ്പിച്ചു ആവി ശ്വസിച്ചാല്‍,
മൂക്കടപ്പ്, ചുമ, ജലദോഷം, പനി, തലവേദന ഇവ ശമിക്കുന്നു.
പാമ്പ് വിഷത്താല്‍ ബോധക്കെടുണ്ടാകുമ്പോള്‍ ഇതിന്റെ ഇലയുടെ
ചാറ് നസ്യം ചെയ്യാന്‍ ഉപയോഗിക്കുന്നു.  ഇല അരച്ചു കഴിക്കുന്നത്‌
വിഷത്തിനു ശമനമുണ്ടാക്കുന്നു. സൈനസൈടിസില്‍ ഇതിന്റെ പൂവിന്റെ നീര്
നസ്യം ചെയ്യാന്‍ ഉപയോഗിക്കാം. തേള്‍ കടിച്ചാല്‍ കടിച്ച ഭാഗത്ത് ഇതിന്റെ ഇല 
 കുറെ നേരം ഉരച്ചാല്‍ വേദന കുറയുന്നു.
തുമ്പപ്പൂവ് അരച്ചു തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമയും ജലദോഷവും
ശമിക്കും.


 
manoj

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ