---------
manoj
ഔഷധ സസ്യങ്ങള്‍
തഴുതാമ
botanical name : boerhavia diffusa
family : nyctaginaceae
sanskrit name : shophaghni, punarnnava
English : hogweed, pigweed
രസം : തിക്തകഷായം
ഗുണം : ലഘു രൂക്ഷം
വീര്യം : ശീതം
ഹൃദ്രോഗം ഉള്ളവര്‍ ഈ ഔഷധം ഒരു ആയുര്‍വേദ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ
ACTIONS
anti inflommatory
diuretic
laxative
expectorant
hepato-protective
ആര്ത്രൈടിസില്‍ നീരും വേദനയും കുറക്കുന്നു. മലബന്ധം, ദഹനക്കേട് ഇവയെ
ശമിപ്പിക്കുന്നു. നെഫ്രൈടിസ്, വൃക്കകളിലുണ്ടാകുന്ന കല്ല് ഇവയെ ശമിപ്പിക്കുന്നു.
നീരിനും വീക്കത്തിനും ഇത് സമൂലം, അരിക്കാടിയില്‍ അരച്ചു പുരട്ടിയാല്‍
ഫലപ്രദമാണ്. മൂന്നു മുതല്‍ ആറ് ഗ്രാം വരെ അരച്ചു ദിവസം രണ്ടു
നേരം കഴിച്ചാല്‍ നീര് ശമിക്കും. ഇതിന്റെ ഇല തുവരന്‍ (ഉപ്പേരി) വെച്ചു
കഴിക്കാവുന്നതാണ്. ഇങ്ങിനെ സ്ഥിരമായി ഉപയോഗിച്ചാല്‍ മലബന്ധം ഇല്ലാതാക്കുകയും ത്വക് സൌന്ദര്യം കൂട്ടുകയും ചെയ്യും.
ഇതിന്റെ വേര് കഷായം വെച്ചു ഉപയോഗിച്ചാല്‍ ആര്ത്രൈടിസ്, ബ്രോന്കയില്‍- ആസ്ത്മ, മഞ്ഞപ്പിത്തം ഇവയില്‍ ഫലപ്രദമാണ്.
മൂത്രത്തെ കൂടുതലായി ഉണ്ടാക്കുവാനുള്ള കഴിവ് ഈ ഔഷധത്തിനുണ്ട്.
manoj
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ