ഔഷധസസ്യങ്ങള്‍
പാടവള്ളി
botanical name : cyclea peltata
family : minispermaceae
sanskrit nme : padha
english name : pata root
ACTIONS
anti hypertensive
anti inflammatory
blood purifier
anti allergic
പാമ്പ് കടി, ത്വക് രോഗങ്ങള്‍ ഇവയില്‍ ഇതിന്റെ വേരും
ഇലയും കൂടി അരച്ച് പുരട്ടിയാല്‍ ഫലപ്രദമാണ്.
തലവേദനക്ക് ഇതിന്റെ വേരിന്റെ നീര്
നസ്യം ചെയ്യാന്‍ ഉപയോഗിക്കാം.
ഇതിന്റെ വേരിന്റെ പൊടി ഇരുപത്തിയഞ്ച് ഗ്രാം
ഇരുനൂറു മില്ലി വെള്ളത്തില്‍ കഷായം വെച്ച് അമ്പതു മില്ലി
ആക്കി ദിവസം രണ്ടു നേരം കഴിച്ചാല്‍ വിഷ ദംശനം
മുറിവുകള്‍, വ്രണങ്ങള്‍, മൂത്രാശയരോഗങ്ങള്‍ ഇവയില്‍ ഫലപ്രദമാണ്.
വേര് അരച്ചു മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിളക്കം ശമിക്കും.
ഇതിന്റെ വേരിനു നീര്കെട്ടിനെ കുറക്കാനുള്ള കഴിവുണ്ട്.
രക്തശ്രാവം, ദഹനക്കേട് ഇവയിലും ഇതിന്റെ വേരിന്റെ കഷായം
ഫലപ്രദമാണ്.
manoj
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ