ഔഷധ സസ്യങ്ങള്‍
ആടലോടകം
botanical name : adhatoda vasika
family : acanthaceae
sanskrit name : vasha, vashaka, vrisha.
english name : malabar nut
രസം : തിക്തകഷായം
ഗുണം : ലഘു രൂക്ഷം
വീര്യം : ശീതം
വിപാകം : കടു
നീര്‍ക്കെട്ട്, നേത്രരോഗങ്ങള്‍, ചുമ, രക്ത ശ്രാവം ഇവയില്‍ ഫലപ്രദമാണ്.
ഇലയുടെ നീര് ചുമക്കും ആസ്ത്മക്കും ഫലപ്രദമാണ്. മോണ, പൈല്‍സ്,
പെപ്ടിക് അള്‍സര്‍, ഇവയില്‍ ഉണ്ടാകുന്ന രക്ത ശ്രാവത്തെ തടയാനുള്ള
കഴിവ് ഈ ഓഷധത്തിനുണ്ട്.
ഇത് രക്ത ശുദ്ധിയെ ഉണ്ടാക്കുന്നതും കഫത്തെ ഇളക്കി കളയുന്നതുമാണ്.
ഇതിന്റെ ഇല ആവിയില്‍ വാട്ടി പിഴിഞ്ഞ് എടുത്ത നീര് പതിനഞ്ചു മില്ലിയും
സമം തേനും ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിച്ചാല്‍ ചുമ ശമിക്കും.
manoj
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ