2011, ഡിസംബർ 31, ശനിയാഴ്‌ച

ഔഷധ സസ്യങ്ങള്‍ (കടുക്ക)

ഔഷധ സസ്യങ്ങള്‍
കടുക്ക
botanical name : terminalia chebula
family           : combretaceae
sanskrit name   : വിഭീതകം, അഭയ, രോഹിണി, ഹരീതകി.
english name     :
: Chebulic myrobalan

രസം   : കടു തിക്ത കഷായ മധുര അമ്ല
ഗുണം   : ലഘു രൂക്ഷം
വീര്യം  : ഉഷ്ണം

ACTIONS
laxative
stomachic
tonic
alternative
hepato protective
anti spasmodic
expectorant
anti asthmatic
anti viral

വാത പിത്ത കഫ രോഗങ്ങളെ ശമിപ്പിക്കുന്നു.
വാതരോഗങ്ങള്‍ക്ക് വിശേഷിച്ചും ഫലപ്രദം.

കടുക്ക അരച്ച് പുരട്ടിയാല്‍ നീരിനെ ശമിപ്പിക്കുന്നു.

ഇത് കഷായം വെച്ച് അരിച്ചെടുത്ത് മുറിവുകളും
വ്രണങ്ങളും കഴുകുന്നതിനായുള്ള ലോഷന്‍ ആയി
ഉപയോഗിക്കാം.

ഇത് നല്ല ഒരു ലക്സടീവും, ഉദര രോഗങ്ങളെ ശമിപ്പിക്കുന്നതും
കരള്‍ രോഗങ്ങളെ ഇല്ലാതാക്കുന്നതും ആണ്.

വിശപ്പിനെ ഉണ്ടാക്കുന്നു.

ഗ്യാസ് ട്രബിളിനു ഇത് ഒരു ഉത്തമ ഔഷധമാണ്.

പഞ്ചഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കുന്നു.

കിഡ്നി, മൂത്രാശയം ഇവയിലുണ്ടാകുന്ന കല്ലുകളെ ഇല്ലാതാക്കുന്നു.

ത്വക് രോഗങ്ങളെ ശമിപ്പിക്കുന്നു.

പിത്ത രോഗങ്ങളില്‍ പഞ്ചസാരയും വാത രോഗത്തില്‍ ഉപ്പും
കഫരോഗങ്ങളില്‍ ചുക്ക് പൊടിയും ചേര്‍ത്ത് ഉപയോഗിച്ചാല്‍
ഫലപ്രദമാണ്.

നെല്ലിക്ക താന്നിക്ക കടുക്ക ഇവ ചേര്‍ന്നതാണ് ത്രിഫല എന്ന
പേരില്‍ അറിയപ്പെടുന്നത്.

ഇത് ചേര്‍ന്ന ചില ഔഷധങ്ങള്‍.

അഭയാരിഷ്ട്ടം
ദശമൂല രസായനം
അഗസ്ത്യ രസായനം



have a nice day.......









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ