2011, ഡിസംബർ 31, ശനിയാഴ്‌ച

ഔഷധ സസ്യങ്ങള്‍ (കറുപ്പ്)

ഔഷധ സസ്യങ്ങള്‍
കറുപ്പ്
botanical name  : papaver somniferum
family            : papaveraceae
sanskrit name    : ആഹിഫേന, ശുഭ്ര പുഷ്പ
english name      : opium poppy

രസം  : തിക്ത കഷായ
ഗുണം  : സൂക്ഷ്മ, രൂക്ഷ, വ്യവായി
വീര്യം  : ഉഷ്ണം

ഏക വര്ഷായു ആയ അറുപതു സെ മീ വരെ ഉയരത്തില്‍
വളരുന്ന ഒരു ചെടി ആണ് കറുപ്പ്.
നല്ല ചുവപ്പ് നിറമോ വെള്ളയോ ആയിരിക്കും ഇതിന്റെ പൂക്കള്‍.
വെള്ള നിറത്തിലോ, തവിട്ടു നിറത്തിലോ ആയിരിക്കും വിത്തുകള്‍.

ഫലം, ഇല, വിത്തുകള്‍, ഫലത്തിന്റെ എക്സ്ട്രാക്റ്റ് ഇവ ഉപയോഗിക്കുന്നു.

വാത പിത്ത രോഗങ്ങള്‍, വേദന. വയറു വേദന, ശീഖ്ര സ്ഖലനം,
ഇവയില്‍ ഫലപ്രദമാണ്.

അധിക മാത്രയില്‍ കഴിച്ചാല്‍ ലഹരി ഉണ്ടാക്കുന്നു.

ACTIONS
analgesic, anodyne, antitussive, aphrodisiac,
emollient, expectorant, hemostat,
astringent, bactericidal, calmative,
carminative, demulcent,

ആസ്ത്മാ, ചുമ വയറിളക്കം, പനി. രക്ത സമ്മര്‍ദ്ദം, ഹിസ്ടീരിയാ, നീര്,
പാമ്പ് വിഷം, വാതംമ  വെള്ള പോക്ക് തുടങ്ങി പല വിധ
രോഗങ്ങളിലും ഇത് ഫലപ്രദമാണ്.

ഇത് ചേരുന്ന ഒരു പ്രധാന ആയുര്‍വേദ ഔഷധമാണ്
അഹിഫേനാസവം
അത്യുഗ്രമായ അതിസാരം, വിഷൂചിക എന്നിവ ശമിക്കും എന്ന് ഇതിന്റെ
ഫലശ്രുതിയില്‍ പറയുന്നു.


ആയുര്‍വേദ വിധി പ്രകാരമുള്ള ഔഷധ രൂപത്തില്‍, വൈദ്യ നിര്‍ദ്ദേശ
പ്രകാരം മാത്രമേ ഇത് ഉപയോഗിക്കുവാന്‍ പാടുള്ളൂ.



have a nice day.......







1 അഭിപ്രായം:

  1. കറുപ്പ് എന്ന ലഹരി പദാര്‍ത്ഥം ഈ ചെടിയില്‍ നിന്നാണോ ? വളരെ പ്രയോജനകരമായ പോസ്റ്റ്.

    മറുപടിഇല്ലാതാക്കൂ