ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രയൊന്നും വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത
കാലത്ത് പോലും പൊതു ജനാരോഗ്യ സംരക്ഷണ കര്‍ത്തവ്യത്തില്‍ തനതായ
പങ്കു വഹിച്ചു ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ വൈദ്യ ശാസ്ത്രമാണ്
ആയുര്‍വേദം.
വൈദ്യ പാരമ്പര്യത്തിന്റെ മേനി നടിക്കുന്ന കേരളത്തിലെ ഒരു ഗ്രാമം മുഴുവന്‍
എന്ടോസള്ഫാന് വിപത്ത് വിതച്ചിട്ടും അതിന്റെ നാടി ഒന്ന് പിടിച്ചു
നോക്കാന്‍ പോലും നമ്മുടെ വൈദ്യന്മാര്ക്ക് ആയിട്ടില്ലെന്നത് ഖേദകരമാണ്.
ശാസ്ത്രം വളര്‍ന്നു ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെ ആയപ്പോള്‍
പ്രൌഡിയുടെ തലയെടുപ്പില്‍ ഈയാമ്പാറ്റകളെ പോലെ പട്ടിണി പാവങ്ങള്‍
മണ്ണ് അടിയുന്നത് കാണാതെ പോവരുത്.
ഒരു ജനത മുഴുവന്‍ ജീവച്ഛവമായി കഴിയുമ്പോള്‍ അവരുടെ ആരോഗ്യ
പരിപാലനത്തിനും അത്തരം രോഗികള്ക്കുതകുന്ന ചികിത്സാ പദ്ധതികള്‍
ആവിഷ്കരിക്കുന്നതിനും മുമ്പേ നടക്കേണ്ട പഞ്ച കര്‍മ്മ ശാസ്ത്രം
കണ്ണ് അടച്ചു ഇരുട്ടാക്കുന്നത് വൈദ്യഭൂഷണമല്ല.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആയുഷും ശാസ്ത്രത്തിന്റെ വികസനത്തിന് കോടികള്‍
ചിലവാക്കുമ്പോള്‍ തൃദോഷ സിദ്ധാന്തം വെറും നോക്ക് കുത്തിയായിരിക്കുന്നത്
കഷായ കല്‍പ്പനാ വിരുദ്ധമാണ്. ആരോഗ്യ മേഖലയില്‍ പൊതു ഖജനാവ്
ചിലവിടുന്നത് അശരണരായ ഈ പൌരന്മാര്ക്ക് കൂടി അവകാശ പെട്ടതാണെന്ന്
മര്മ്മസ്ഥാനികള് വിസ്മരിക്കരുത്.
കാലങ്ങള്‍ക്ക് മുമ്പ് നമ്മുടെ തിരുമുറ്റത്ത് മഹാമാരി (കോളറ) പടര്‍ന്നപ്പോള്‍
അതിനുള്ള പ്രത്യുഷധവുമായി രോഗികളെ തേടി എത്തിയ വൈദ്യന്മാരെ
ചരിത്രത്തില്‍ കാണാം.
അതല്ലേ വൈദ്യ ധര്‍മ്മം ? അത് തന്നെയല്ലേ ആതുര സേവനം ?
E.P.A.Latheef