കേരള ഗവണ്മെന്‍റ് ആയൂര്‍വ്വേദ ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്‍ എന്ന ഈ സംഘടന ആയിരത്തി തൊള്ളായിരത്തി എഴുപത്തിഎട്ടില്‍ രജിസ്ടര്‍ ചെയ്തു. ആയുര്‍വേദ ഫാര്‍മസിസ്ടുകളുടെ അഭിവൃദ്ധിക്കായും ഭാരതീയ ചികിത്സാ വകുപ്പിന്റെ പുരോഗതിക്കായും പ്രവര്‍ത്തിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്‌ഷ്യം. ആദ്യ കാലത്ത് ട്രെയിനിംഗ് കഴിഞ്ഞവര്‍ക്ക് ജോലി നേടുന്നതിനു ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. പിന്നീട് പല പ്രശ്നങ്ങളും ഉണ്ടായി. ഒഴിവുണ്ടെങ്കിലും ട്രെയിനിംഗ് കഴിഞ്ഞവര്‍ക്ക് ജോലി കിട്ടാത്ത അവസ്ഥ ആണ് പിന്നീടുണ്ടായത്. 1:1 എന്ന അനുപാതത്തില്‍ attender പ്രമോഷനും കൂടാതെ DAM, BAM കാര്‍ നമ്മുടെ തസ്തികയില്‍ കയറി കൂടുന്നത് മൂലവും വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടായി.
ആദ്യം പ്രമോഷന് പത്താം ക്ലാസ് പാസ്സാകേണ്ടിയിരുന്നില്ല. പിന്നീട് അസോസിയേഷന്റെ പ്രവര്‍ത്തനത്താല്‍ പത്താം ക്ലാസ് പാസ്സാവുകയും മൂന്നു വര്‍ഷത്തെ സര്‍വീസും ഉള്ളവരെ മാത്രമേ പ്രമോഷന്‍ നല്‍കാവൂ എന്നും ഇപ്പൊ അത് ഫാര്‍മസിസ്റ്റ് കോഴ്സ് പാസായവരെ മാത്രമേ പ്രമോട്ട് ചെയ്യാവൂ എന്ന് വന്നതും അസോസിയേഷന്റെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്.
ഇനിയും ഒത്തിരി കാര്യങ്ങള്‍ നമ്മള്‍ക്ക് നേടിയെടുക്കെണ്ടാതായുണ്ട്. അതിനായി ഒത്തൊരുമയോടെ നമ്മള്‍ പ്രവര്തിക്കണ്ടതുണ്ട്.